ആശങ്കവേണ്ട, ബാങ്കുകളില്‍ ആവശ്യത്തിന് പണമുണ്ട്, ജനങ്ങള്‍ ക്ഷമ കാണിക്കണം: റിസര്‍വ് ബാങ്ക്

An Indian pedestrian walks out of The Reserve Bank of India (RBI) building in Mumbai on April 29, 2008. India's central bank held key interest rates steady but hiked the percentage of cash banks must hold in reserve to 8.25 percent to curb inflation riding at over three-year highs.It was the second time the Reserve Bank of India had announced an increase in the cash reserve ratio (CRR) in two weeks as it seeks to suck out excess liquidity in the banking system and fight inflation now at 7.33 percent. AFP PHOTO Sajjad HUSSAIN

ന്യൂഡല്‍ഹി: 1000, 500 നോട്ടുകള്‍ പിന്‍വലിച്ച സാഹചര്യത്തില്‍ ബാങ്കുകളില്‍ ആവശ്യത്തിന് പണം എത്തിച്ചിട്ടുണ്ടെന്ന് റിസര്‍വ് ബാങ്ക് അറിയിച്ചു. ജനങ്ങള്‍ ആശങ്കാകുലരാകേണ്ട സാഹചര്യമില്ലെന്നും ക്ഷമ കാണിക്കണമെന്നും റിസര്‍വ് ബാങ്ക് പ്രസ്താവനയില്‍ പറയുന്നു. ബാങ്കുകളില്‍ ആവശ്യത്തിന് പണം ലഭ്യമാണെന്നും രാജ്യത്ത് എല്ലായിടത്തും പുതിയ നോട്ടുകള്‍ എത്തിക്കാനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും റിസര്‍വ് ബാങ്ക് വ്യക്തമാക്കി.

ഡിസംബര്‍ 30 വരെ പഴയ നോട്ടുകള്‍ മാറ്റിവാങ്ങാന്‍ സമയമുണ്ട്. ജനങ്ങള്‍ അവരുടെ സൗകര്യത്തിനനുസരിച്ച് നോട്ടുകള്‍ മാറ്റിയാല്‍ മതിയെന്നും പ്രസ്താവനയില്‍ വ്യക്തമാക്കിയിട്ടുണ്ട്. നവംബര്‍ 10 മുതല്‍ ബാങ്ക് ശാഖകള്‍ നോട്ട് മാറ്റിനല്‍കാന്‍ തുടങ്ങിയിട്ടുണ്ട്. എടിഎമ്മുകകളില്‍ നവംബര്‍ 18 വരെ ഒരു കാര്‍ഡില്‍ പ്രതിദിനം 2000 രൂപ വരെയാകും പിന്‍വലിക്കാന്‍ അനുവദിക്കുകയെന്നും റിസര്‍വ് ബാങ്ക് അറിയിച്ചു.

You must be logged in to post a comment Login