ആശാറാമിന്റെ മകന്‍ മയക്കുമരുന്നിനടിമയെന്ന് ഇരയുടെ വെളിപ്പെടുത്തല്‍, ഗ്രൂപ്പ് സെക്‌സില്‍ തത്പരന്‍;മയക്കുമരുന്ന് ഉപയോഗം ലൈംഗിക ഉത്തേജനത്തിന് വേണ്ടി

ആശാറാം ബാപ്പുവിന്റെ മകന്‍ നാരായണ്‍ സായി മയക്കുമരുന്നിനടിമായാണെന്നും ലൈംഗിക ഉത്തേജനത്തിന് വേണ്ടിയാണ് ഇയാള്‍ മയക്കുമരുന്ന് ഉപയോഗിക്കുന്നതെന്നും ഒരു ഇര വെളിപ്പെടുത്തി. ഇയാള്‍ ഗ്രൂപ്പ് ലൈംഗികതയില്‍ അമിത താത്പര്യം ഉളളയാളാണെന്നും ഇവര്‍ പറയുന്നു. അതേ സമയം പൊലീസ് ഇക്കാര്യം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.

അതേസമയം ഇരയുടെ മൊഴി സെക്ഷന്‍ 164 പ്രകാരം രേഖപ്പെടുത്തിയിട്ടുണ്ട്. അതേസമയം പൊലീസ് നാരായണ്‍ സായിയെ പിടികിട്ടാപ്പുളളിയായി പ്രഖ്യാപിച്ചു. കഴിഞ്ഞ ഒരുമാസമായി ഇയാള്‍ക്ക് വേണ്ടി തിരച്ചില്‍ നടത്തിയിട്ടും കണ്ടെത്താന്‍ സാധിക്കാത്ത സാഹചര്യത്തിലാണിത്. സൂറത്തില്‍ ഇയാളുടെ പീഡനത്തിനിരയായ രണ്ട് സഹോദരിമാരിലൊരാള്‍ സമര്‍പ്പിച്ച ലൈംഗികാതിക്രമണ കേസിലാണ് പൊലീസ് തിരച്ചില്‍ നടത്തുന്നത്. കേസ് രജിസ്റ്റര്‍ ചെയ്ത് 35 ദിവസം കഴിഞ്ഞിട്ടും പൊലീസിന് ഇയാളെ കണ്ടെത്താനായിട്ടില്ല.

നിരവധി തവണ കോടതി സമണ്‍സ് അയച്ചെങ്കിലും ഇയാള്‍ ഹാജരായതുമില്ല. ഈ സാഹചര്യത്തിലാണ് സിആര്‍പിസി82 പ്രകാരം ഇയാളെ പിടികിട്ടാപ്പുളളിയായി പ്രഖ്യാപിച്ചത്. മുപ്പത് ദിവസത്തിനുളളില്‍ കോടതിയിലോ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുമ്പിലോ ഹാജരകണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. ഇത് അനുസരിക്കാത്ത പക്ഷം ഇയാളുടെ വസ്തുവകകള്‍ പിടിച്ചെടുക്കുമെന്നും കോടതി ഉത്തരവിട്ടിട്ടുണ്ട്.

You must be logged in to post a comment Login