ആഷസ്: അരങ്ങേറ്റത്തിനൊരുങ്ങി ജോഫ്ര ആർച്ചർ

ടെസ്റ്റ് ക്രിക്കറ്റിൽ അരങ്ങേറാനൊരുങ്ങി ഇംഗ്ലണ്ട് പേസർ ജോഫ്ര ആർച്ചർ. ഫാസ്റ്റ് ബൗളർമാരായ ജെയിംസ് ആൻഡേഴ്സൺ, ഒലി സ്റ്റോൺ എന്നിവർ പരിക്കേറ്റു പുറത്തായതോടെയാണ് രണ്ടാം ആഷസ് മത്സരത്തിലേക്ക് ആർച്ചറിനെ ടീമിൽ ഉൾപ്പെടുത്തിയത്. ആർച്ചറിനൊപ്പം സ്പിന്നർ ജാക്ക് ലീച്ചും അടുത്ത മത്സരത്തിൽ ഇംഗ്ലണ്ടിനായി കളിക്കും.

ആൻഡേഴ്സണും ഒലി സ്റ്റോണിനുമൊപ്പം സ്പിന്നർ ആദിൽ റഷീദും പരിക്കേറ്റ് പുറത്തായി. ആദ്യ മത്സരത്തിൽ മോശം പ്രകടനം നടത്തിയ ഓൾറൗണ്ടർ മൊയീൻ അലി പുറത്തിരിക്കും.

ആദ്യ മത്സരത്തിൽ 251 റൺസിൻ്റെ കനത്ത പരാജയം ഏറ്റുവാങ്ങേണ്ടി വന്ന ഇംഗ്ലണ്ടിന് അടുത്ത മത്സരം നിർണ്ണായകമാണ്. വരുന്ന ബുധനാഴ്ചയാണ് മത്സരം.

You must be logged in to post a comment Login