ആഷസ് ടെസ്റ്റ്: രണ്ടാം ദിനം ഓസീസ് നാലിന് 165

ബ്രിസ്ബേൻ: ഇംഗ്ലണ്ടിനെതിരായ ആഷസ് ക്രിക്കറ്റ് ടെസ്റ്റിൽ രണ്ടാം ദിനം ഓസീസ് നാല് വിക്കറ്റ് നഷ്ടത്തിൽ 165 റൺസെടുത്തു. തുടക്കത്തിൽ വെറും 76 റൺസെടുക്കുന്നതിനിടെയാണ് ഓസീസിന് നാല് വിക്കറ്റുകൾ നഷ്ടമായത്.

അർധശതകം നേടിയ ക്യാപ്റ്റൻ സ്റ്റീവ് സ്മിത്തും (64) ഷോൺ മാർഷും (44) ടീമിനെ തകർച്ചയിൽ നിന്ന് കര കയറ്റുകയായിരുന്നു. ഇരുവരും ക്രീസിലുണ്ട്. നേരത്തെ ഇംഗ്ലണ്ട് ആദ്യ ഇന്നിങ്സിൽ 302 റൺസിന് എല്ലാവരും പുറത്തായിരുന്നു.

ആദ്യ ദിനം കളി അവസാനിപ്പിക്കുമ്പോൾ 4 വിക്കറ്റ് നഷ്ടത്തിൽ ഇംഗ്ലണ്ട് 196 റൺസെടുത്തിരുന്നു. രണ്ടാം ദിനം അവർ 302 റൺസിന് ഓൾ ഔട്ടായി. ഓസീസിൻെറ പാറ്റ് കുമ്മിൻസും മിച്ചൽ സ്റ്റാർക്കും മൂന്ന് വീതം വിക്കറ്റുകൾ വീഴ്ത്തി.

You must be logged in to post a comment Login