ആഷസ് പരമ്പര ഇംഗ്ലണ്ടിന്

ആഷസ് പരമ്പര ഇംഗ്ലണ്ട് നിലനിര്‍ത്തി. ഓള്‍ഡ് ട്രാഫോഡില്‍ നടന്ന മൂന്നാം ടെസ്റ്റ് സമനിലയില്‍ പിരിഞ്ഞതോടെ അഞ്ചു മത്സരങ്ങളുടെ പരമ്പരയില്‍ ഇംഗ്ലണ്ട് 20 ന്റെ ലീഡ് നേടി. ഇതോടെ കഴിഞ്ഞ വര്‍ഷത്തെ ജേതാക്കളെന്ന നിലയില്‍ ഇംഗ്ലണ്ടിന് കിരീടം നിലനിര്‍ത്താം.

England-retain-the-Ashes-008-300x183

332 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇംഗ്ലണ്ട് അവസാന ദിനം 3 വിക്കറ്റിന് 37 റണ്‍സെടുത്തു നില്‍ക്കുമ്പോള്‍ മഴ കാരണം മത്സരം തടസ്സപ്പെടുകയായിരുന്നു. അലിസ്റ്റര്‍ കുക്ക്,ജൊനാഥന്‍ ട്രോട്ട്,കെവിന്‍ പീറ്റേഴ്‌സണ്‍ എന്നിവരുടെ വിക്കറ്റുകളാണ് ഇംഗ്ലണ്ടിന് നഷ്ടമായത്. പരമ്പരയിലെ നാലാം ടെസ്റ്റ് വെള്ളിയാഴ്ച ആരംഭിക്കും.

 

 

You must be logged in to post a comment Login