ആഷിക്കിന്റേയും റിമയുടേയും ബിഎംഡബ്ല്യു എക്‌സ് ത്രീ

aashiq-abu-x3.jpg.image.784.410

മലയാളത്തിലെ യുവ സംവിധായകരില്‍ പ്രമുഖനാണ് ആഷിക്ക് അബു. സോള്‍ട്ട് ആന്റ് പെപ്പര്‍, 22 എഫ് കെ, ഡാ തടിയാ തുടങ്ങിയ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങള്‍ നമുക്ക് സമ്മാനിച്ച ആഷിഖിന്റേയും ഭാര്യ റിമയുടേയും വീട്ടിലെ ഏറ്റവും പുതിയ അതിഥിയാണ് ബിഎംഡബ്ല്യു എക്‌സ് ത്രീ.

കൊച്ചിയിലെ ബിഎംഡബ്ല്യു ഷോറൂം ഇവിഎം ഓട്ടോക്രാഫ്റ്റില്‍ നിന്നാണ് മലയാള സിനിമയിലെ താര ദമ്പതികള്‍ ബിഎം!ഡബ്ല്യൂവിന്റെ ലക്ഷ്വറി എസ് യു വി സ്വന്തമാക്കിയത്. ബിഎഡബ്ല്യു എക്‌സ് 3 യുടെ മുന്തിയ വകഭേദമായ എക്‌സ്‌ഡ്രൈവ് 30 ഡി എം സ്‌പോര്‍ട്ടാണ് താരങ്ങളുടെ ഏറ്റവും പുതിയ വാഹനം.

ബിഎംഡബ്ല്യുവിന്റെ ലക്ഷ്വറി ക്രോസ്ഓവറായ എക്‌സ് 3 എം സ്‌പോര്‍ട്ടില്‍ 2993 സിസി എന്‍ജിനാണ് ഉപയോഗിക്കുന്നത്. 4000 ആര്‍പിഎമ്മില്‍ 258 ബിഎച്ച്പി കരുത്തും 1500 മുതല്‍ 3000 വരെ ആര്‍പിഎമ്മില്‍ 560 എന്‍എം ടോര്‍ക്കും ഉല്‍പാദിപ്പിക്കും ഈ എന്‍ജിന്‍. എക്‌സ് ത്രിക്ക് പൂജ്യത്തില്‍നിന്ന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ 5.9 സെക്കന്‍ഡ് മാത്രം മതി. ഏകദേശം 65 ലക്ഷം രൂപയാണ് വാഹനത്തിന്റെ വില.

You must be logged in to post a comment Login