ആസിഡ് ആക്രമണത്തിനെതിരായ സന്ദേശം: ഛപാകിന് നികുതിയിളവ് പ്രഖ്യാപിച്ച് സംസ്ഥാനങ്ങള്‍

ആസിഡ് ആക്രമണത്തിനെതിരായ സന്ദേശം നല്‍കുന്ന ദീപിക പദുക്കോണ്‍ ചിത്രം ഛപാകിന് നികുതിയിളവ് പ്രഖ്യാപിച്ച് കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങള്‍. മധ്യപ്രദേശും ഛത്തീസ്ഗഡുമാണ് നികുതിയിളവ് പ്രഖ്യാപിച്ചത്.

ചിത്രം കുടുംബസമ്മേതം കാണണമെന്നും സ്ത്രീകള്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ക്കെതിരെ സിനിമയില്‍ നിന്ന് പ്രചോദനമുള്‍ക്കൊള്ളണമെന്നും ഛത്തീസ്ഡഗ് മുഖ്യമന്ത്രി ഭൂപേഷ് ബഘേല്‍ പറഞ്ഞു. ചിത്രം ആസിഡ് ആക്രമണത്തെ അതിജീവിച്ചവരെക്കുറിച്ചുള്ള സന്ദേശമാണ് നല്‍കുന്നതെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥ് പറഞ്ഞു.

ജെഎന്‍യു വിദ്യാര്‍ത്ഥികള്‍ക്ക് പിന്തുണയറിയിച്ച് ദീപിക പദുക്കോണ്‍ രംഗത്തെത്തിയതോടെ നടിയുടെ പുതിയ ചിത്രം ഛപാക് ബഹിഷ്‌കരിക്കണമെന്ന് ആഹ്വാനം ഉയര്‍ന്നിരുന്നു. യുപിയില്‍ ചിത്രത്തിന് സമാജ് വാദി പാര്‍ട്ടിയുടെ നേതൃത്വത്തില്‍ തിയറ്ററുകള്‍ വാടകയ്‌ക്കെടുത്ത് സൗജന്യ പ്രദര്‍ശനം ഒരുക്കിയിട്ടുണ്ട്.

You must be logged in to post a comment Login