ആസ്വദിക്കാം ശംഖുമുഖത്തിന്റെ മാസ്മരിക വശ്യഭാവം

തിരുവനന്തപുരം എന്നു കേള്‍ക്കുമ്പോള്‍ ആദ്യം മനസ്സിലേക്ക് ഓടിയെത്തുന്നത് കടലാണ്. കുറച്ചു കൂടി എളുത്തില്‍ പറഞ്ഞാല്‍ ശംഖുമുഖം ബീച്ച്. തിരുവനന്തപുരം അന്താരാഷ്ട്രവിമാനത്താവളത്തിനടുത്തായി സ്ഥിതിചെയ്യുന്ന ഒരു പ്രധാന സ്ഥലമാണ് ശംഖുമുഖം കടല്‍ത്തീരം. പ്രധാന ആകര്‍ഷണം കടലു തന്നെ. എന്നാല്‍, കടല്‍ മാത്രമല്ല, ഇവിടെ സുന്ദരമായ ഒരു പ്രതിമയുണ്ട്. സത്യത്തില്‍ കടല്‍ കഴിഞ്ഞാല്‍ പ്രധാന ആകര്‍ഷണം എന്നു വേണം കാനായി കുഞ്ഞിരാമന്‍ പണിത മത്സ്യകന്യകയുടെ ശില്‍പത്തെ വിശേഷിപ്പിക്കാന്‍. ഓര്‍മ്മകളെ ചിത്രങ്ങളാക്കി സൂക്ഷിക്കുന്നവര്‍ക്ക് ഇവിടുത്തെ ഫ്രെയിമുകള്‍ മാത്രം മതി; ഒരു ജീവിതത്തിന്റെ മുഴുവന്‍ ഓര്‍മ്മകള്‍ക്ക്…

കടലും പ്രണയവും തമ്മില്‍ അഭേദ്യമായ ബന്ധമാണ്. എന്തൊരു വശ്യതയാണ് കടലിന്റെ മാറില്‍ അരയന്നത്തെപ്പോലെ തൊട്ട് തലോടി വരുന്ന തിരമാലയ്ക്ക്്. സത്യത്തില്‍ ഒരു കാമുകനും കാമുകിയും തമ്മിലുള്ള ബന്ധം തന്നെയാണ് കടലിനും തിരയ്ക്കും. പണ്ടൊക്ക കുട്ടികള്‍ കടല്‍ കാണാന്‍ എത്തിയാല്‍ ആദ്യം തിരയില്‍ ഒന്ന് കാല്‍ നലയ്ക്കും പിന്നാടി കടലമ്മ കള്ളി എന്നൊക്കെ എഴുതി ഓളത്തെ ക്ഷണിച്ചു വരുത്തുകയും ചെയ്യും. കടലും കടലിന്റെ തിരയിലൂടെയുള്ള നിമിഷങ്ങളെ അനുഭവങ്ങളാക്കാന്‍ താത്പര്യമില്ലാത്തവര്‍ ആരും തന്നെ കാണില്ല. സൂര്യാസ്തമയം കാണാന്‍ ഇഷ്ടമുള്ളവര്‍ സന്ധ്യാ സമയത്ത് തീരത്ത് കാത്തിരിക്കുന്നത് കാണാന്‍ രസമാണേ. പ്രണയിക്കുന്നവര്‍ക്ക് കാമുകനും കാമുകിയെയും പോലെയാണ് കടലും തിരയും തമ്മിലുള്ള ഇഴപിഴിയാത്ത ബന്ധം.

വേളിയിലൂടെ ഒന്ന് പോയിട്ട് വരാം

വേളി: നഗര മദ്ധ്യത്തിലെ മറ്റൊരു പ്രധാന വിനോദ സഞ്ചാരകേന്ദ്രമാണ് വേളി.നടക്കുവാന്‍ ഇഷ്ടമുള്ളവര്‍ക്ക് നടന്നു കാഴ്ചകള്‍ കാണുവാനും പ്രകൃതിയെ തൊട്ടറിയാന്‍ താകതിപര്യമുള്ളവര്‍ ഇവിടെ എത്തിയാല്‍ മനസ്സ് കുളിര്‍ക്കുമെന്ന കാര്യത്തില്‍ സംശ്ശയം വേണ്ട. വേളി പൊതുവേ വേളി അറിയപ്പെടുന്നത് ടൂറിസ്റ്റ് വില്ലേജ് എന്നാണ്. അറബിക്കടലും വേളികായലും ചേരുന്ന സ്ഥലമാണ്. മഴമൂലം വേളി കായലില്‍ വെള്ളം കൂടുമ്പോള്‍ കടലും കായലും തമ്മില്‍ വേര്‍തിരിച്ചിരിക്കുന്ന മണല്‍തിട്ട(പൊഴി) മുറിയുകയും കായല്‍ ജലം കടലിലേക്ക് ഒഴുകുകയും ചെയ്യും. ഇവിടെ കുട്ടികള്‍ക്ക് കളിക്കുന്നതിനുള്ള കളിസ്ഥലവും ഒരു നല്ല പൂന്തോട്ടവും കാഴ്ചക്കാരെ അത്യാകര്‍ഷിക്കുന്നു.

ഒരു ബോട്ടിംഗ് ആയാലോ: ടൂറിസ്റ്റ് വില്ലേജ് ആയതിനാല്‍ ബോട്ടിംഗിന് സാധ്യത കൂടുതലാണ്. കായലില്‍ ബോട്ട് സവാരി നടത്തുന്നതിനുള്ള സൗകര്യവും അധികൃതര്‍ ഉണ്ട്. കൂടാതെ, കൃതൃമായ സുരക്ഷാ സംവിധാനങ്ങളും ഉണ്ടെന്നുള്ള കാര്യം അഭനന്ദനീയം തന്നെ.

You must be logged in to post a comment Login