ആസ്‌ട്രേലിയന്‍ പരമ്പര; യുവ്‌രാജ് ടീമില്‍

ഏറെക്കാലം ഇന്ത്യന്‍ ടീമിനു പുറത്തായിരുന്ന ബാറ്റ്‌സ്മാന്‍ യൂവ്‌രാജ് സിങ് വീണ്ടും തിരിച്ചെത്തുന്നു. ആസ്‌ട്രേലിയക്കെതിരെയുള്ള പരമ്പരയ്ക്കായി ബി.സി.സി.ഐ പ്രഖ്യാപിച്ചിട്ടുള്ള ടീമിലുള്‍പ്പെട്ടതോടെയാണ് യുവ്‌രാജിന് തിരിച്ചുവരവിന് ഒരുങ്ങുന്നത്.

അതേസമയം വീരേന്ദര്‍ സെവാഗ്, ഗൗതം ഗംഭീര്‍, ഹര്‍ഭജന്‍ സിങ്, സഹീര്‍ ഖാന്‍, വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ദിനേഷ് കാര്‍ത്തിക് എന്നിവര്‍ക്ക് ടീമില്‍ ഇടമില്ല.

ആസ്‌ട്രേലിയക്കെതിരെയുള്ള ഏക 2020 മത്സരത്തിലും 7 ഏകദിന പരമ്പരയിലെ ആദ്യ മൂന്ന് മത്സരങ്ങള്‍ക്കുമുള്ള ടീമിനെയാണ് ബി.സി.സി.ഐ ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

 

 

ജനുവരി 17ന് ഇംഗ്ലണ്ടിനെതിരെ ധര്‍മ്മശാലയില്‍വെച്ചു നടന്ന മത്സരത്തിലാണ് യുവ്‌രാജ് ഇന്ത്യക്കായി അവസാനമായി കളിച്ചത്. പിന്നീട് മോശം ഫോമിനെത്തുടര്‍ന്ന് യുവ്‌രാജ് ടീമില്‍ നിന്നു പുറത്താക്കപ്പെടുകയായിരുന്നു.

എന്നാല്‍ ഈയിടെ നടന്ന ഇന്ത്യ എ ടീമും വെസ്റ്റ് ഇന്‍ഡീസ് എ ടീമും തമ്മിലുള്ള പരമ്പരയിലും ചലഞ്ചര്‍ ട്രോഫിയില്‍ ഇന്ത്യ ബ്ലൂ ടീമിനായും യുവ്‌രാജ് മികച്ച പ്രകടനമാണ് കാഴ്ച്ചവെച്ചത്. ഇതിനെത്തുടര്‍ന്ന് മുന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലിയടക്കമുള്ളവര്‍ യുവ്‌രാജിനെ ഇന്ത്യന്‍ ടീമിലേക്ക് തിരികെയെടുക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.

ടീം എം.എസ്. ധോണി(ര), ശിഖര്‍ ധവാന്‍, രോഹിത് ശര്‍മ്മ, വിരാട് കോഹ്‌ലി, യുവ്‌രാജ് സിങ്, സുരേഷ് റെയ്‌ന, രവീന്ദ്ര ജഡേജ, ആര്‍.അശ്വിന്‍, ഭൂവനേശ്വര്‍ കുമാര്‍, ഇഷാന്ത് ശര്‍മ്മ, വിനയ് കുമാര്‍, അമിത് മിശ്ര, അമ്പട്ടി റായ്ഡു, മുഹമ്മദ് ഷാമി, ജയദേവ് ഉനദ്കട്ട്.

You must be logged in to post a comment Login