ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റില്‍ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം; മാച്ച് ഫീ കേരളത്തിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് കൈമാറുമെന്ന് കോഹ്‌ലി

 

ഇംഗ്ലണ്ടിനെതിരെ മൂന്നാം ടെസ്റ്റ് മത്സരത്തില്‍ ഇന്ത്യയ്ക്ക് ജയം. 203 റണ്‍സിനാണ് ഇന്ത്യ ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തിയത്. മത്സരത്തില്‍ 515 റണ്‍സ് പിന്തുടര്‍ന്ന് ഇംഗ്ലണ്ടിന്റെ പോരാട്ടം 317 റണ്‍സില്‍ അവസാനിച്ചു.

ഇന്ത്യയ്ക്ക് വേണ്ടി ജസ്പ്രീത് ബുംറയാണ് 5വിക്കറ്റ് വീഴ്ത്തിയത്. ബുംറയുടെ വിക്കറ്റ് നേട്ടമാണ് രണ്ടാം ഇന്നിംഗ്‌സില്‍ ഇന്ത്യയുടെ വിജയമൊരുക്കിയത്.ഈ ജയത്തോടെ പരമ്പരയില്‍ ഇന്ത്യ സാധ്യത നിലനിര്‍ത്തി (2-1). ഇംഗ്ലണ്ടില്‍ ഇന്ത്യയുടെ ഏഴാമത്തെ ടെസ്റ്റ് വിജയമാണിത്.

മത്സരത്തിന്റെ അവസാന ദിവസമായ ഇന്ന് മൂന്നാം ഓവറില്‍ എറിഞ്ഞ അശ്വിന്റെ പന്തില്‍ ആന്‍ഡേഴ്‌സണ്‍ പുറത്തായതോടെ ഇന്ത്യക്ക് 203 റണ്‍സിന്റെ വിജയം സ്വന്തമാവുകയായിരുന്നു. സ്ലിപ്പില്‍ റഹാനയ്ക്ക് ക്യാച്ച് നല്‍കിയായിരുന്നു ആന്‍ഡേഴ്‌സണ്‍ മടങ്ങിയത്.

നാലാം ദിവസം കളി അവസാനിക്കുമ്‌ബോള്‍ 9 വിക്കറ്റ് നഷ്ടത്തില്‍ റണ്‍സ് എന്ന നിലയിലായിരുന്നു ഇംഗ്ലണ്ട്. ആദില്‍ റഷീദും ജെയിംസ് ആന്‍ഡേഴ്‌സണുമായിരുന്നു ക്രീസില്‍ ഇന്ത്യ ഉയര്‍ത്തിയ 521 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന് നാലാം ദിനം ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ടിന് തുടക്കത്തില്‍ തന്നെ തിരിച്ചടിയായിരുന്നു. ഇഷാന്ത് ശര്‍മ്മ രണ്ട് വിക്കറ്റ് വീഴ്ത്തി. അഞ്ച് മത്സര പരമ്ബരയിലെ ബര്‍മിങ്ഹാം ടെസ്റ്റില്‍ 31 റണ്‍സിനും ലോര്‍ഡ്‌സില്‍ ഇന്നിങ്‌സിനും 159 റണ്‍സിനുമായിരുന്നു ഇംഗ്ലീഷ് ജയങ്ങള്‍

ഇന്നലെ ഉച്ച ഭക്ഷണത്തിന് പിരിയുമ്പോള്‍ 84ന് നാല് എന്ന നിലയില്‍ നിന്ന ഇംഗ്ലണ്ട് പെട്ടെന്ന് തോല്‍വി സമ്മതിച്ചില്ല. സെഞ്ച്വറി നേടിയ ജോസ് ബട്‌ലര്‍ അര്‍ധ സെഞ്ച്വറി നേടിയ ബെന്‍ സ്റ്റോക്‌സ എന്നിവര്‍ ഇന്ത്യന്‍ വിജയത്തെ വൈകിപ്പിക്കുന്നത്. അഞ്ചാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 169 റണ്‍സ് പടുത്തുയര്‍ത്തിയത് ഇന്ത്യന്‍ ആരാധകരില്‍ ആശങ്ക പടര്‍ത്തി

106 റണ്‍സ് നേടിയ ബട്‌ലറെ ബുംറ വിക്കറ്റിന് മുന്നില്‍ കുടുക്കി. തൊട്ടടുത്ത പന്തില്‍ ബുറയുടെ മനോഹരമായ പന്തില്‍ ബെയ് ര്‍‌സ്റ്റോയുടെ സ്റ്റംപ് തെറിച്ചു. പിന്നീട് സ്റ്റോക്‌സിനെ പാണ്ഡ്യ സ്ലിപ്പില്‍ ലോകേഷ് രാഹുലിന്റെ കൈകളിലെത്തിച്ചു.

രാവിലെ വിക്കറ്റ് നഷ്ടപ്പെടാതെ 23 റണ്‍സ് എന്ന നിലയില്‍ കളിയാരംഭിച്ച ഇംഗ്ലണ്ടിനെ ഇന്ത്യ തുടക്കത്തില്‍ തന്നെ ഞെട്ടിച്ചു. സ്‌കോര്‍ 27ല്‍ എത്തിയപ്പോള്‍ 13 റണ്‍സെടുത്ത കീറ്റണ്‍ണ്‍ ജെന്നിങ്‌സിനെ ഇഷാന്ത് മടക്കി. പിന്നാലെ അലസ്റ്റര്‍ കുക്കിനെയും ഇഷാന്ത് തന്നെ ലോകേഷ് രാഹുലിന്റെ കയ്യിലെത്തിച്ചുനായകന്‍ ജോ റൂട്ടിനെ (13) ബുംമ്രയും ഒലി പോപ്പിനെ (16) ഷമിയും മടക്കി. ഒന്നാം ഇന്നിങ്ങ്‌സില്‍ 168 റണ്‍സ് ലീഡ് നേടിയ ഇന്ത്യ, രണ്ടാം ഇന്നിങ്‌സില്‍ ഏഴു വിക്കറ്റിനു 352 റണ്‍സ് എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്യുകയായിരുന്നു.

അതേസമയം വിജയം കേരളത്തിലെ ദുരിത ബാധിതര്‍ക്കായി നല്‍കുമെന്ന് ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി അറിയിച്ചു. ടീം അംഗങ്ങള്‍ മാച്ച് ഫീ കേരളത്തിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് കൈമാറും എന്നും വ്യക്തമാക്കി.

You must be logged in to post a comment Login