ഇംഗ്ലീഷ് ഗ്രാമര്‍ ഇനി വീഡിയോ ഗെയ്മിലൂടെ പഠിക്കാം

ഇംഗ്ലീഷ് ഗ്രാമര്‍ കുട്ടികളെ പഠിപ്പിക്കുന്നതിന് ലളിതവും രസകരവുമായ കളികളുടെ വീഡിയോ ഗെയിമുമായി യുവ അധ്യാപകന്‍ രംഗത്ത്. ഇളമ്പള്ളൂര്‍ എസ്.എന്‍.എസ്.എം. എച്ച്.എസ്.എസ്സിലെ ആദ്യപകനായ എ.ആര്‍ അരുണ്‍കുമാറാണ് വീഡിയോ ഗെയിമിലൂടെ ഇംഗ്ലീഷ് ഗ്രാമര്‍ പഠനം എന്നാ ആശയവുമായി രംഗത്തെത്തിയിട്ടുള്ളത്. കേറ്റോ എന്ന സാങ്കല്‍പിക ആനിമേഷന്‍ കഥാപാത്രത്തിലൂടെയാണ് പഠനം സാധ്യമാക്കുന്നത്

ചിന്നു മിന്നു എന്നീ രണ്ട് കുസൃതിക്കാരായ മുയലുകള്‍, ടാര്‍സന്‍ എന്നിവരും വീഡിയോ ഗെയ്മില്‍ കഥാപാത്രങ്ങളാണ്.
‘ ഹു വാണ്ട്‌സ് ടു ബി എ മില്യണര്‍’ എന്ന റിയാലിറ്റി ഷോയും ഇതിലെ പ്രത്യേകതയാണ്. തിരുവനന്തപുരത്തുള്ള റിറ്റ്‌സ് അനിമേഷന്‍ സ്റ്റുഡിയോസിന്റെ സഹായത്തോടെയാണ് ഇത് തയ്യാറാക്കിയട്ടുള്ളത്. ടി.കെ.എം ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ് ഇംഗ്ലീഷ് വിഭാഗം പ്രഫസര്‍ എസ്.സുമിത്രാ ദേവിയും ഐ.ഇ.എല്‍.ടി.എസ് ട്യുട്ടര്‍ അനില്‍ കെ.സ്റ്റാന്‍സിലാവോസുമാണ് കറ്റോക്കും മറ്റു കഥാപാത്രങ്ങള്‍ക്കും ശബ്ദം നല്‍കിയത്.

 

റിപ്പോര്‍ടെഡ് സ്പീച്ച്, െ്രെഫസല്‍ വെര്‍ബ്, പാര്‍ട്‌സ് ഓഫ് സ്പീച്ച്, കണ്‍ഡീഷ്ണല്‍ ക്ലോസ്, ലിംകേസ്, ക്വസ്റ്റിന്‍ ടാഗ്, തുടങ്ങിയ വിഭാഗങ്ങളിലാണ് ഗ്രാമര്‍ കൈകാര്യം ചെയ്യുന്നത്. കേരള സിലബസില്‍ ഹൈസ്‌കൂള്‍ തലത്തില്‍ ഉള്‍പ്പെട്ട ഗ്രാമര്‍ ഭാഗങ്ങളും ഐ.സി.എസ്.ഇ –സി.ബി.എസ്.ഇ തലങ്ങളില്‍ മൂന്നാം ക്ലാസ്സ് മുതല്‍ പഠിപ്പിക്കുന്നതുമായ ഭാഗങ്ങളാണ് കാറ്റോയില്‍ അവതരിപ്പിക്കുന്നതെന്ന് എ.ആര്‍ അരുണ്‍കുമാര്‍ പറഞ്ഞു.

ആഗോളതലത്തില്‍ ആവിശ്യക്കാര്‍ വര്‍ദ്ധിച്ചതോടെ ‘കാറ്റോ ഗെയിംസ് തൃശൂര്‍ ചാലക്കുടിയിലുള്ള ‘ Entero ‘ എന്ന സോഫ്റ്റ്‌വെയര്‍ കമ്പനിയുടെ സഹായത്തോടെ ഇന്റെര്‍നെറ്റ് വഴി ഓണ്‍ലൈനിലൂടെ ആവിശ്യക്കാരിലെത്തിക്കാനുള്ള ശ്രമത്തിലാണ് ഇപ്പോള്‍. കൂടാതെ കാറ്റോ ഗെയ്മ്‌സിന്റെ ഫേസ്ബുക്ക് ആപ്ലിക്കേഷനും അണ്ട്രോയ്ട് വേര്‍ഷനും അതികം വൈകാതെ പുറത്തിറങ്ങുമെന്നാണ് റിപ്പോര്‍ട്ട്.

You must be logged in to post a comment Login