ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഇന്ന് വമ്പന്മാര്‍ ഇറങ്ങും: മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ ചെല്‍സി നേരിടും

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഇന്ന് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് സണ്ടര്‍ലാന്റിനെയും, ബേണ്‍മൗത്ത് ചെല്‍സിയെയും ,ആഴ്‌സണല്‍ വെസ്റ്റ്‌ബ്രോംവിച്ചിനെയും നേരിടും. തുടക്കത്തിലെ മോശം പ്രകടനത്തിന് ശേഷം ഭേദപ്പെട്ട പ്രകടനം കാഴ്ച വെക്കുന്ന യുണൈറ്റഡിന് സണ്ടര്‍ലാന്റിനെതിരെ വിജയം അനിവാര്യമാണ്. എട്ട് ജയവും ആറ് സമനിലയും മൂന്ന് തോല്‍വിയുമുള്ള യുണൈറ്റഡ് മുപ്പത് പോയിന്റുമായി ആറാം സ്ഥാനത്തും സണ്ടര്‍ലാന്റ് പതിനെട്ടാമതുമാണ്.

ലീഗില്‍ വിജയക്കുതിപ്പ് തുടരുന്ന ചെല്‍സിക്ക് നേരിടേണ്ടത് ബേണ്‍മൗത്തിനെയാണ്. ചെല്‍സിയുടെ തട്ടകമായ സ്റ്റാഫോര്‍ഡ് ബ്രിഡ്ജിലാണ് മത്സരം.ലീഗില്‍ രണ്ടാമതെത്തിയതിന് ശേഷം പിന്നീട് നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട ആഴ്‌സണല്‍ വെസ്റ്റ്‌ബ്രോംവിച്ചിനെതിരെ ജയം മാത്രമാണ് ലക്ഷ്യം വെയ്ക്കുന്നത്. മുന്‍ സീസണുകളെ അപേക്ഷിച്ച് ഇത്തവണ മികച്ച പ്രകടനമാണ് ആഴ്‌സന്‍ വെങ്ങറുടെ ടീം പുറത്തെടുക്കുന്നത്.

മാഞ്ചസ്റ്റര്‍ സിറ്റിക്ക് ഹള്‍സിറ്റി എതിരാളിയാകുമ്പോള്‍ നിലവിലെ ചാമ്പ്യന്മാരായ ലെസ്റ്റര്‍ സിറ്റിക്ക് എവര്‍ട്ടനാണ് എതിരാളി. നാല് ജയം മാത്രമുള്ള ലെസ്റ്റര്‍ 15 ാം സ്ഥാനത്താണ്. ഏത് ടീമിനെയും അട്ടിമറിക്കാന്‍ കരുത്തരാണ് എവര്‍ട്ടണ്‍. മറ്റുമത്സരങ്ങളില്‍ ക്രിസ്റ്റല്‍പാലസ് വാറ്റ്‌ഫോര്‍ഡിനെയും, ബേണ്‍ലി മിഡില്‍സ്‌ബെര്‍ഗിനെയും സ്വാന്‍സിയ സിറ്റി വെസ്റ്റ്ഹാമിനെതിരെയും മത്സരിക്കും.

You must be logged in to post a comment Login