ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് മാനേജര്‍ ഓഫ് ദ മന്ത് പുരസ്‌കാരം മാഞ്ചസ്റ്റര്‍ യുണൈറ്റഡ് കോച്ച് ഒലേ സോള്‍ഷെയറിന്

 

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ജനുവരിയിലെ മാനേജര്‍ ഓഫ് ദ മന്ത് പുരസ്‌കാരം ഒലേ സോള്‍ഷെയറിന്. മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ താല്‍ക്കാലിക പരിശീലകനാണ് സോള്‍ഷെയര്‍. പുറത്താക്കപ്പെട്ട ഹൊസെ മോറീഞ്ഞോയ്ക്ക് പകരം പരിശീലകനായ സോള്‍ഷെയറിന് കീഴില്‍ യുണൈറ്റഡ് ഇതുവരെ തോറ്റിട്ടില്ല. 2012ല്‍ അല്ക്‌സ് ഫെര്‍ഗൂസനാണ് അവസാനമായി ഈ പുരസ്‌കാരം നേടുന്ന മാഞ്ചസ്റ്റര്‍ യുണൈറ്റഡ് കോച്ച്.

യുണൈറ്റഡ് താരങ്ങളുടെ മികച്ച പ്രകടനാണ് തന്നെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയതെന്ന് സോള്‍ഷെയര്‍ പറഞ്ഞു. ജനുവരിയിലെ മികച്ച താരത്തിനുള്ള പുരസ്‌കാരം യുണൈറ്റഡിന്റെ മാര്‍കസ് റഷ്‌ഫോര്‍ഡിനാണ്. ആദ്യമായാണ് റഷ്‌ഫോര്‍ഡ് ഈ പുരസ്‌കാരത്തിന് തെരഞ്ഞെടുക്കപ്പെടുന്നത്. നാല് കളിയില്‍ മൂന്ന് ഗോളാണ് ജനുവരില്‍യില്‍ റഷ്‌ഫോര്‍ഡ് നേടിയത്.

You must be logged in to post a comment Login