ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്ററും ലിവര്‍പൂളും ഇന്നിറങ്ങും

 

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡും ലിവര്‍പൂളും ആഴ്‌സണലും ഇന്ന് ഏറ്റുമുട്ടും. യുണൈറ്റഡ് വൈകിട്ട് ആറിന് തുടങ്ങുന്ന കളിയില്‍ ഫുള്‍ഹാമിനെ നേരിടും. യുണൈറ്റഡ് പുതിയ കോച്ച് ഒലേ സോള്‍ഷെയറിന് കീഴില്‍ തോല്‍വി അറിയാതെ മുന്നേറി ലീഗില്‍ അഞ്ചാം സ്ഥാനത്തും തരംതാഴ്ത്തല്‍ ഭീഷണിയിലുള്ള ഫുള്‍ഹാം പത്തൊന്‍പതാം സ്ഥാനത്താണ്.

ലീഗില്‍ ഒന്നാം സ്ഥാനത്ത് തിരികെ എത്താന്‍ ഇറങ്ങുന്ന ലിവര്‍പൂളിന് ബോണ്‍മൗത്താണ് എതിരാളി. വൈകിട്ട് എട്ടരയ്ക്ക് ലിവര്‍പൂളിന്റെ ഹോം ഗ്രൗണ്ടിലാണ് മത്സരം. 62 പോയിന്റുമായി മാഞ്ചസ്റ്റര്‍ സിറ്റിക്ക് ഒപ്പമാണെങ്കിലും ഗോള്‍ ശരാശരിയില്‍ രണ്ടാം സ്ഥാനത്താണ് ലിവര്‍പൂള്‍. രാത്രി എട്ടരയ്ക്ക് തുടങ്ങുന്ന കളിയില്‍ ആഴ്‌സണല്‍, ഹഡേഴ്‌സ്ഫീല്‍ഡുമായി ഏറ്റുമുട്ടും. ആഴ്‌സണല്‍ ആറും ഹഡേഴ്‌സ്ഫീല്‍ഡ് ഏറ്റവും അവസാന സ്ഥാനത്തുമാണ്.

You must be logged in to post a comment Login