ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്: ചെല്‍സിക്കെതിരെ ലിവര്‍പൂളിന് വിജയം

lvrppool

സ്റ്റാംഫോര്‍ഡ് ബ്രിഡ്ജ് : ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ കരുത്തന്മാരുടെ പോരാട്ടത്തില്‍ ലിവര്‍പൂളിന് വിജയം. ചെല്‍സിയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ചെമ്പട പരാജയപ്പെടുത്തിയത്.

ആദ്യ പകുതിയില്‍ ലിവര്‍പൂള്‍ സമ്പൂര്‍ണ ആധിപത്യം നേടിയപ്പോള്‍ ചെല്‍സി തീര്‍ത്തും നിറം മങ്ങിപ്പോയി. പന്തു കൈവശം വെക്കുന്നതില്‍ ചെമ്പട മികവു കാട്ടിയപ്പോള്‍ 17 ആം മിനുറ്റില്‍ ഡെജാന്‍ ലോവ്‌റനിലൂടെ ലിവര്‍പൂള്‍ ആദ്യ ഗോള്‍ നേടി. ആദ്യ ഗോള്‍ വഴങ്ങിയതിന്റെ ക്ഷീണം മാറുന്നതിനു മുന്‍പേ 36 ആം മിനുറ്റില്‍ ഇംഗ്ലണ്ട് മധ്യനിര താരം ഹെന്‍ഡേര്‍സണിലൂടെ രണ്ടാമത്തെ ഗോളും ചെല്‍സിയുടെ വലയിലെത്തി. 25 വാര അകലെ നിന്നും നേടിയ ഗോള്‍ താരത്തിന്റെ മികച്ച ഗോളുകളിലൊന്നായിരുന്നു.

രണ്ടാം പകുതിയില്‍ ഉണര്‍ന്നു കളിച്ച ചെല്‍സി ഡിയഗോ കോസ്റ്റയിലൂടെ 61 ആം മിനുറ്റില്‍ ഗോള്‍ മടക്കി. സീസണില്‍ നേരത്തെ ആര്‍സണലിനെയും ലെസ്റ്റര്‍ സിറ്റിയെയും ലിവര്‍പൂള്‍ തകര്‍ത്തിരുന്നു.

You must be logged in to post a comment Login