ഇംഗ്ലീഷ് ലീഗ് കപ്പ്; ലിവര്‍പൂളിനെ തകര്‍ത്ത് മാഞ്ചസ്റ്റര്‍ സിറ്റിക്ക് കിരീടം

LONDON, ENGLAND - FEBRUARY 28:  Willy Caballero of Manchester City celebrates victory with his team mates after the penalty shoot out during the Capital One Cup Final between Liverpool and Manchester City at Wembley Stadium on February 28, 2016 in London, England.  (Photo by Michael Regan - The FA/The FA via Getty Images)

ഇംഗ്ലീഷ് ലീഗ് കപ്പ് മാഞ്ചസ്റ്റര്‍ സിറ്റിക്ക്. ഫൈനലില്‍ ലിവര്‍പൂളിനെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ തകര്‍ത്താണ് മാഞ്ചസ്റ്റര്‍ സിറ്റിയുടെ കിരീട നേട്ടം. നിശ്ചിത സമയത്ത് സമനില ഗോളിലിത്തെയതിനെ തുടര്‍ന്ന് മത്സരം പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങുകയായിരുന്നു. മികച്ച അവസരങ്ങള്‍ ഉണ്ടായെങ്കിലും നിശ്ചിത സമയത്ത് ഓരോ ഗോള്‍ വീതമാണ് ഇരു ടീമുകളും നേടിയത്.

സിറ്റിക്കായി ഫെര്‍ണാണ്ടിന്യോയുടെ വകയായിരുന്നു ഗോള്‍. ഫിലിപ്പ് കുട്ടീന്യോയിലൂടെ ലിവര്‍പൂള്‍ തിരിച്ചടിച്ചു. മത്സരം സമനിലയായതോടെ അധിക സമയത്തേക്കും തുടര്‍ന്ന് പെനാല്‍റ്റി ഷൂട്ടൗട്ടിലേക്കും കടക്കുകയായിരുന്നു. ലിവര്‍പൂളിനായി എംറെ കാന്‍, ലൂക്കാസ്, ഫിലിപ്പ് കുട്ടീന്യോ, ആദം ലല്ലാന എന്നിവര്‍ കിക്കെടുത്തു. എന്നാല്‍ സിറ്റി ഗോളി കബെല്ലെറോയുടെ കൈകളെ കബളിപ്പിക്കാനായത് ഒരു വട്ടം മാത്രം.

ഫെര്‍ണാണ്ടിന്യോയുടെ ഷോട്ട് ഗോള്‍ പോസ്റ്റില് തട്ടി മടങ്ങിയെങ്കിലും ജീസസ് നവാസ്, സെര്‍ജിയോ അഗ്യൂറോ, യായ ടൂറെ എന്നിവരില്‍ സിറ്റിക്കായി ലക്ഷ്യം കണ്ടു. ജയത്തോടെ സിറ്റി പരിശീലകന്‍ മാനുവല്‍ പെല്ലഗ്രിനിക്ക് അഭിമാനിക്കാം. സീസണ്‍ അവസാനത്തോടെ സിറ്റിയോടെ വിടപറയുന്ന പെല്ലഗ്രിനിക്ക് വിജയം വളരെ വലുതാണ്.

സ്പാനിഷ് ലീഗില്‍ സെവിയക്കെതിരെ ബാഴ്‌സക്ക് ജയം. ഒന്നിനെതിരെ രണ്ട് ഗോളിനാണ് ബാഴ്‌സയുടെ ജയം. ബാഴ്‌സയ്ക്കായി മെസിയും പിക്വെയുമാണ് ഗോള്‍ നേടിയത്. 26 കളികളില്‍നിന്ന് 66 പോയിന്റുമായി ബാഴ്‌സ ഇപ്പോള്‍ പോയിന്റ് പട്ടികയില്‍ ഒന്നാമതാണ്.

You must be logged in to post a comment Login