ഇംപീച്ച്‌മെന്റ്: കോണ്‍ഗ്രസ് സുപ്രീംകോടതിയില്‍ നല്‍കിയ ഹര്‍ജി പിന്‍വലിച്ചു

ന്യൂഡല്‍ഹി: ചീഫ് ജസ്റ്റിസ് ദീപക് മിശ്രയെ ഇംപീച്ച് ചെയ്യാന്‍ പ്രതിപക്ഷം കൊണ്ടുവന്ന പ്രമേയം തള്ളിയ രാജ്യസഭാ അദ്ധ്യക്ഷന്‍ വെങ്കയ്യ നായിഡുവിന്റെ നടപടി ചോദ്യം ചെയ്ത് രണ്ട് എംപിമാര്‍ സമര്‍പ്പിച്ച ഹര്‍ജി കോണ്‍ഗ്രസ് പിന്‍വലിച്ചു. ഹര്‍ജി പിന്‍വലിച്ചതോടെ കേസ് സുപ്രീംകോടതി തള്ളി. ഭരണഘടനാ ബെഞ്ച് രൂപീകരിച്ച ഉത്തരവ് കാണണമെന്ന് കപില്‍ സിബല്‍ പറഞ്ഞു. ഉത്തരവില്ലെങ്കില്‍ മുന്നോട്ട് പോകാന്‍ താല്‍പ്പര്യമില്ലെന്നും കപില്‍ സിബല്‍ പറഞ്ഞു.

എം​പി​മാമാരായ പ്രതാപ് സിംഗ് ബജ്‌വ, അമീ ഹർഷദ്‌റായ് യജ്നിക് എന്നിവർ സ​മ​ർ​പ്പി​ച്ച ഹ​ർ​ജി ഭരണഘടനാ ബെഞ്ചിനു വിട്ട നടപടിയെത്തുടർന്നാണ് കോ​ണ്‍​ഗ്ര​സ് പിന്മാറ്റം. ഹ​ർ​ജി സു​പ്രീം കോ​ട​തി​യി​ലെ മു​തി​ർ​ന്ന ജ​ഡ്ജി ജ​സ്റ്റീ​സ് ജെ.​ചെ​ല​മേ​ശ്വ​റി​ന്‍റെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്താ​നി​രി​ക്കെ​യാ​ണ് തിങ്കളാഴ്ച ഭരണഘടനാ ബെഞ്ച് സംബന്ധിച്ച് തി​ടു​ക്ക​ത്തി​ൽ തീ​രു​മാ​നം കൈ​ക്കൊ​ണ്ട​ത്. ഹർജി സംബന്ധിച്ച വി​ഷ​യം ക​പി​ൽ സി​ബ​ലും പ്ര​ശാ​ന്ത് ഭൂ​ഷ​ണും ജ​സ്റ്റി​സ് ചെ​ല​മേ​ശ്വ​റി​ന്റെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തി​യി​രു​ന്നെ​ങ്കി​ലും “​നാ​ളെ വ​രൂ’ എ​ന്നാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ന്റെ മ​റു​പ​ടി​യെ​ന്ന് ബാ​ർ ആ​ൻ​ഡ് ബെ​ഞ്ച് വെ​ബ്സൈ​റ്റ് റി​പ്പോ​ർ​ട്ട് ചെ​യ്തിരുന്നു. അ​തേ​സ​മ​യം, ആ​രാ​ണ് ഭരണഘടനാബെ​ഞ്ച് രൂ​പീ​ക​രി​ച്ച​ത് എ​ന്ന​തു സം​ബ​ന്ധി​ച്ചു വ്യ​ക്ത​ത​യുണ്ടായിരുന്നില്ല. ജ​സ്റ്റി​സ് എ.​കെ.​സി​ക്രി അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ച് ഇന്ന് ഹ​ർ​ജി പ​രി​ഗ​ണിച്ചപ്പോഴാണ് പിന്മാറുന്നുവെന്ന കാര്യം കോൺ‌ഗ്രസ് അറിയിച്ചത്. എ​സ്.​എ.​ബോ​ബ്ദെ, എ​ൻ.​വി.​ര​മ​ണ, അ​രു​ണ്‍ മി​ശ്ര, എ.​കെ.​ഗോ​യ​ൽ എ​ന്നി​വ​രാ​യിരുന്നു ബെ​ഞ്ചി​ലെ മ​റ്റം​ഗ​ങ്ങ​ൾ.

നേരത്തെ, രാ​ജ്യ​സ​ഭ ച​ട്ട​ങ്ങ​ൾ ലം​ഘി​ച്ചാ​ണ് നോ​ട്ടീ​സ് ന​ൽ​കി​യ​തെ​ന്ന് വി​ശ​ദീ​ക​രി​ച്ചാ​ണ് ദീ​പ​ക് മി​ശ്ര​യ്ക്കെ​തി​രാ​യ ഇം​പീ​ച്ച്മെ​ന്‍റ് നോ​ട്ടീ​സ് വെ​ങ്ക​യ്യ നാ​യി​ഡു ത​ള്ളി​യ​ത്. ചീ​ഫ് ജ​സ്റ്റിസി​നെ​തി​രാ​യ ആ​രോ​പ​ണ​ങ്ങ​ളി​ൽ തെ​ളി​വി​ല്ലെ​ന്നും നാ​യി​ഡു പ​റ​ഞ്ഞിരുന്നു. കോ​ണ്‍​ഗ്ര​സ്, ആ​ർ​ജെ​ഡി, എ​ൻ​സി​പി, സി​പി​ഐഎം, സി​പി​ഐ, സ​മാ​ജ് വാ​ദി പാ​ർ​ട്ടി, ബി​എ​സ്പി, മു​സ്‌ലീം ലീ​ഗ് എ​ന്നീ പാ​ർ​ട്ടി​ക​ളാ​ണ് ചീ​ഫ് ജ​സ്റ്റീ​സി​നെ​തി​രെ ഇം​പീ​ച്ച്മെ​ന്‍റ് നോ​ട്ടീ​സ് ന​ൽ​കി​യ​ത്.

മെ​ഡി​ക്ക​ൽ കോ​ള​ജ് കോ​ഴക്കേ​സി​ൽ ചീ​ഫ് ജ​സ്റ്റിസി​ന്റെ പേ​ര് പ​രാ​മ​ർ​ശി​ക്കു​ന്ന​ത​ട​ക്കം അ​ഞ്ച് പ്ര​ധാ​ന വി​ഷ​യ​ങ്ങ​ൾ ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് പ്ര​തി​പ​ക്ഷം നോ​ട്ടീ​സ് സ​മ​ർ​പ്പി​ച്ച​ത്. ത​നി​ക്കെ​തി​രേ ത​ന്നെ​യു​ള്ള കേ​സ് പ​രി​ഗ​ണി​ച്ചു വി​ധി പ​റ​ഞ്ഞ​തി​ലൂ​ടെ അ​ധി​കാ​ര ദു​ർ​വി​നി​യോ​ഗം, ഭൂ​മി വാ​ങ്ങാ​നാ​യി തെ​റ്റാ​യ സ​ത്യ​വാ​ങ്മൂ​ലം ന​ൽ​ക​ൽ, ചീ​ഫ് ജ​സ്റ്റിസി​നെ​തി​രേ​യു​ള്ള ഹ​ർ​ജി സ്വ​യം കേ​ൾ​ക്കു​ന്ന​തി​നാ​യി മെ​മ്മോ തീ​യ​തി തി​രു​ത്ത​ൽ തു​ട​ങ്ങി​യ ആ​രോ​പ​ണ​ങ്ങ​ളും ചീ​ഫ് ജ​സ്റ്റീ​സി​നെ​തി​രേ ഉ​യ​ർ​ന്നി​രു​ന്നു.

You must be logged in to post a comment Login