ഇക്വഡോറില്‍ ശക്തമായ ഭൂചലനം; 28 മരണം

euadore

ക്വിറ്റോ: ഇക്വഡോറിലുണ്ടായ ശക്തമായ ഭൂചലനത്തില്‍ 28 പേര്‍ മരിച്ചു. നിരവധി വീടുകളും വാഹനങ്ങളും തകര്‍ന്നു. റിക്ടര്‍ സ്‌കെയിലില്‍ 7.8 തീവ്രത രേഖപ്പെടുത്തി. ശക്തമായ ഭൂചലനത്തിന്റെ പശ്ചാത്തലത്തില്‍ കൊളംബിയ, ഇക്വഡഡോര്‍ തീരമേഖലയില്‍ സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്.

വ്യാപാര സ്ഥാപനങ്ങള്‍, റോഡുകള്‍, ഫ്‌ലൈ ഓവറുകള്‍ എന്നിവയ്ക്ക് കേടുപാടുകള്‍ സംഭവിച്ചു. വൈദ്യുതി, ടെലിഫോണ്‍ സംവിധാനങ്ങളും തടസ്സപ്പെട്ടു. ആറു പ്രവിശ്യകളില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതായി വൈസ് പ്രസിഡന്റ് ജോര്‍ജ് ഗ്ലാസ് അറിയിച്ചു.

തലസ്ഥാന നഗരമായ ക്വിറ്റോയില്‍ 40 സെക്കന്‍ഡോളം ഭൂചലനം നീണ്ടുനിന്നു. തീരപ്രദേശത്തുനിന്നും ആളുകളെ മാറ്റിപ്പാര്‍പ്പിച്ചു.

You must be logged in to post a comment Login