ഇങ്ങനെയാണ് സ്മാർട്ട്‌ഫോണിലെ നീല വെളിച്ചം നിങ്ങളുടെ ആരോഗ്യത്തെ ബാധിക്കുന്നത്

how smart phone blue light affect health

നല്ല ആരോഗ്യത്തിന്റെ പ്രധാനഘടകമാണ് നല്ല ഉറക്കം. എന്നാൽ സ്മാർട്ട് ഫോണിന്റെ വരവോടെ പലപ്പോഴും ഉറങ്ങുന്ന നേരത്ത് ഫോണിൽ നോക്കി ഏറെ നേരം വൈകിയേ നാം ഉറങ്ങാറുള്ളു. എന്നാൽ ഉറക്കം കുറയുന്നതോടെ നിങ്ങളുടെ ശരീരത്തിന് ആവശ്യമായ വിശ്രമം ലഭിക്കാതെ വരുന്നു. ഇത് നിങ്ങളുടെ ദൈനംദിന ജീവിതത്തെ ബാധിക്കും.

കാര്യങ്ങൾ പഠിച്ചെടുക്കാനും ശ്രദ്ധ കേന്ദ്രീകരിക്കാനും സാധിക്കാതെ വരും. ഉറക്കകുറവ് ഡിപ്രഷന് വരെ കാരണമാകുന്നുവെന്ന് പഠനങ്ങൾ പറയുന്നു. ബ്ലൂ ലൈറ്റ് എക്‌സ്‌പോഷർ അധികമാകുന്നത് ക്യാൻസറിന് വരെ കാരണമാകും.

how smart phone blue light affect health

ബ്ലൂ ലൈറ്റ് എക്‌സ്‌പോഷർ ഉറക്കം കുറക്കും. ഇതോടെ ശരീരം സ്‌ട്രെസ് ഹോർമോണായ കോർട്ടിസോൾ ഉദ്പാദിപ്പിക്കും. ഇത് ചർമ്മം ചുളിയുന്നതിനും പ്രായം തോന്നിക്കുനന്തിനും കാരണമാകും. ബ്ലൂ ലൈറ്റ് കണ്ണിലെ റെറ്റിനയെ ബാധിക്കുമെന്നും പഠനങ്ങൾ പറയുന്നു.

രാത്രിയിൽ ഉറങ്ങുന്നതിന് രണ്ട് മണിക്കൂർ മുമ്പെങ്കിലും മൊബൈൽ ഉപയോഗം നിർത്താൻ ശ്രദ്ധക്കണം. രാത്രി മൊബൈൽ ഉപയോഗിക്കുകയാണെങ്കിൽ കഴിവതും മൊബൈൽ ബ്രൈറ്റ്‌നസ്സ് കുറച്ചുവെക്കാൻ ശ്രദ്ധിക്കുക.

You must be logged in to post a comment Login