ഇങ്ങനെയും ഒരു ജൈവകര്‍ഷക

ഏതു സാഹചര്യത്തിലും ആഹ്ലാദത്തോടെയിരിക്കാനാണ് നമുക്ക് അഭിലാഷം. പ ക്ഷേ സാധ്യമാകുന്നില്ല അല്ലേ? എങ്കില്‍ ഈ വീട്ടമ്മയെ നാം കണ്ടുപഠിക്കണം. അടുക്കളയിലും കൃഷിയിടത്തും മാത്രമല്ല, അതിനപ്പുറത്തേക്ക് ജീവിത കാഴ്ചപ്പാടും തിരി ച്ചറിവും ആവാഹിച്ച ഒരാള്‍. സ്വീകരിക്കുന്നതിലല്ല കൊടുക്കുന്നതില്‍ മാത്രം സന്തോ ഷം കണ്ടെത്തുന്ന ഒരു ഉത്തമ കുടുംബിനി. പുതുശ്ശേരി പഞ്ചായത്തിലെ കൊളയക്കോട് മാരുതിഗാര്‍ഡനില്‍ ഭൂവനേശ്വരിഅമ്മ. ജൈവകര്‍ഷകയെന്നും സാന്ത്വന പ്രവ ര്‍ത്തകയെന്നും ഇവരെകുറിച്ചുപറയാന്‍ നമുക്കെളുപ്പം. കേള്‍ക്കാനും ഹൃദ്യം. പക്ഷേ ഭൂവനേശ്വരിയെ കുറിച്ച് അറിഞ്ഞാല്‍ ആരും പറയും: ഹോ, ഇങ്ങനെയൊരു ജീവി തമോ എന്ന്! പ്രകൃതി കൃഷിയില്‍ മാത്രം ഒതുങ്ങുന്നതല്ല പ്രകൃതം. സാന്ത്വനപരിചര ണത്തിലും മാനുഷിക സേവനത്തിലുമാണ് ബദ്ധശ്രദ്ധ. ഓരോ നിമിഷവും ചുറ്റുമുള്ള വരില്‍ സന്തോഷം അനുഭവപ്പെടുത്തുന്ന പെരുമാറ്റം. വീടും മനസ്സും വൃത്തിയായി സൂക്ഷിക്കുക, ലാഭമോഹമേതുമില്ലാതെ സഹായം ചെയ്യുക. മറ്റുള്ളവരുടെ മനസ്സിലു ണ്ടാകുന്ന ആഹ്ലാദത്തിനുകാരണം നമ്മള്‍ ആണെന്ന് അറിയുന്നതില്‍ മാത്രം അഭിമാ നിക്കുക, രോഗദുരിതത്താല്‍ തങ്ങളുടെ പ്രയാസങ്ങള്‍ ഉറ്റവരോടുപോലും തുറന്നുപ റയാന്‍ കഴിയാതെ ഉള്ളിലൊതുക്കി ജീവിക്കുന്നവരെ സന്ദര്‍ശിക്കുക. സാധുക്കളെ വീട്ടിലേക്ക് ക്ഷണിച്ചുവരുത്തി ആഹാരം വിളമ്പുക. വൃദ്ധസദനത്തിലും തെരുവില്‍ അലയുന്ന നിരാലംബര്‍ക്കും പൊതിച്ചോറ് എത്തിക്കുക. നട്ടെല്ലിന് ക്ഷതം സംഭവിച്ച് ദീര്‍ഘകാലമായി കിടപ്പിലായ രോഗികളുടെ പരസ്പര ആശയവിനിമയത്തിനും വിഷ മതകള്‍ പങ്കുവെക്കുന്നതിനും സ്വന്തം വീട്ടുമുറ്റത്ത് സ്‌നേഹക്കൂട്ടായ്മകള്‍ സംഘടി പ്പിക്കുക. സല്‍സ്വഭാവശീലത്തിനും ആത്മനിയന്ത്രണത്തിനും ആഴ്ചയില്‍ ഒരിക്കല്‍ മൗനവ്രതം ആചരിക്കുക. ഇതൊക്കെയാണ് ഭൂവനേശ്വരിഅമ്മയുടെ വേറിട്ട ചര്യകള്‍. രോഗികളുടെ വിവിധ പ്രശ്‌നങ്ങളില്‍ ഇടപെട്ട് മനുഷ്യസാദ്ധ്യമായ സഹായങ്ങള്‍ ചെ യ്യുന്ന ഭൂവനേശ്വരിയുടെ ഉദ്യമങ്ങള്‍ക്കൊന്നും സംഘടന ലേബല്‍ ഇല്ല. പത്രത്തില്‍ വാര്‍ത്ത കൊടുക്കാറില്ല. വേദിയില്‍ കയറി പരസ്യപ്പെടുത്തുന്ന പതിവുമില്ല.

ഉദ്യാനപാലക:

എടത്തനാട്ടുകരയില്‍ കര്‍ഷകനായിരുന്ന കുഞ്ഞിക്കണ്ണന്‍ മന്നാടിയാരുടെ മക ളാണ് ഭൂവനേശ്വരി. 41 വര്‍ഷം മുമ്പ് കല്യാണം കഴിഞ്ഞ് പാലക്കാട്ടേക്ക് വന്നപ്പോള്‍ കുടുംബവും കുട്ടികളുമായി അല്‍പകാലം കൃഷിയില്‍നിന്ന് വിട്ടുനിന്നു. ഇപ്പോള്‍ രാപകല്‍ കൃഷിയിലാണ് താല്‍പര്യം. വെറുതെ ഒരു മേല്‍നോട്ടമല്ല, മെയ്യനങ്ങിയുള്ള അത്യദ്ധ്വാനം. മണ്ണില്‍ പൊന്നുവിളയിക്കുന്ന ഈ അമ്മക്ക് വിശ്രമം എന്തെന്ന് അറിയി ല്ല. അദ്ധ്വാനമാണ് സംതൃപ്തി. ഭര്‍ത്താവ് വെങ്കിടാചലപതിയും കുടുംബവും ചേര്‍ന്ന് തരിശുഭൂമിയില്‍ ഒരുക്കിയ ജൈവകൃഷി പഞ്ചായത്തിന്റെയും കര്‍ഷകകൂട്ടത്തിന്റെ യും പ്രശംസ നേടിയിരുന്നു.

ഏക്കര്‍ കണക്കിന് പാഴ്ഭൂമിയാണ് ശ്രമദാനത്തിലൂടെ ഇവര്‍ കൃഷിയോഗ്യമാ ക്കിയത്. കൊയ്ത്തുത്സവം കെങ്കേമമായി. ഇപ്പോള്‍ ഭൂമി വരണ്ടിരിക്കുമ്പോഴും അത്യ ദ്ധ്വാനത്തിലൂടെ നെല്‍കൃഷിയിറക്കിയിട്ടുണ്ട്. അമ്മ നടത്തുന്ന കാര്‍ഷിക വൃത്തിയും ജീവകാരുണ്യപ്രവര്‍ത്തനങ്ങളും സമരസപ്പെട്ട് നില്‍ക്കുന്നു. വിദേശത്തുള്ള മക്കള്‍ നാട്ടില്‍ വരുമ്പോഴെല്ലാം അവര്‍ ഇഷ്ടപ്പെടുന്നവിധം ജൈവഭക്ഷണം നല്‍കാന്‍ ഈ അമ്മക്ക് കഴിയുന്നു. കീടനാശിനിയില്ലാതെ ജീവാമൃതം പഞ്ചഗവ്യം എന്നിവ ഉപയോ ഗിച്ചാണ് നെല്‍കൃഷി പരിപാലനം. പഞ്ചഗവ്യത്തിന്റെ നിര്‍മ്മാണത്തിനായി ഗീര്‍-വെ ച്ചൂര്‍ പശുക്കളുമുണ്ട്.

കൃഷിയും കാരുണ്യവും:

കൃഷി ഒരു സംസ്‌കാരമാണ്. സ്വന്തം കുടുംബത്തിനാവശ്യമായ പച്ചക്കറിയെ ങ്കിലും നാം സ്വയം ഉല്‍പാദിപ്പിക്കണം. അതിര്‍ത്തി കടന്നെത്തുന്ന പച്ചക്കറികള്‍ സാ മ്പത്തിക നഷ്ടത്തിനുപുറമെ ആരോഗ്യനഷ്ടവും ഉണ്ടാക്കുന്നു. ഓരോ വീട്ടിലും അടു ക്കളത്തോട്ടം ഒരു അലങ്കാരമായിരിക്കും. കുടുംബിനികള്‍ക്ക് വിനോദവും കുടുംബ ത്തിന് ആരോഗ്യദായകവുമാകുമെന്നാണ് ഈ അമ്മയുടെ വാക്കുകള്‍.

നെല്‍കൃഷിക്ക് പുറമെ മാവ്, വാഴ, കവുങ്ങ്, പച്ചക്കറികള്‍ തുടങ്ങി വൈവിധ്യ മാര്‍ന്ന വിളകളുടെ ഉല്‍പാദനം ഉണ്ട്. എല്ലാം ആദ്യം എത്തുന്നത് സ്വന്തം അടുക്കള യില്‍. വീട്ടില്‍ ചോറും കറികളും പലഹാരങ്ങളും വച്ചുവിളമ്പുന്നതിന് കണക്കില്ല. എ പ്പോഴും സന്ദര്‍ശകരുണ്ടാവും. ആരോരുമില്ലാത്തവര്‍ ആഹാരം തേടി അമ്മക്കരികിലെ ത്തും. സ്വന്തം കൃഷിയിടത്തില്‍ വിളയിക്കുന്ന കാര്‍ഷിക ഉല്‍പന്നങ്ങള്‍ കിടപ്പുരോഗി കള്‍ക്കും വിതരണം ചെയ്യും. വിപണനം വഴി കിട്ടുന്ന ലാഭവിഹിതവും സഹായ പ്രവ ര്‍ത്തനങ്ങള്‍ക്കുളളതാണ്. ഇതിനുപുറമെ ലണ്ടനിലും സിങ്കപ്പൂരിലുമുള്ള മക്കളുടെ അടുത്തേക്ക് യാത്ര പോയാലും അമ്മയുടെ ഹൃദയം പാവങ്ങള്‍ക്കായി ത്രസിച്ചുകൊ ണ്ടിരിക്കും. നാട്ടില്‍ ജീവിതം ശയ്യാവലംബമായവര്‍ക്ക് നേരിട്ടുതന്നെ സാമ്പത്തിക സ ഹായം ലഭ്യമാക്കാന്‍ മക്കളുടെ സഹായത്താല്‍ സ്‌പോണ്‍സറെ കണ്ടെത്തിയെ അമ്മ മടങ്ങൂ.

വിവേകത്തിന്റെയും സ്വയം പര്യാപ്തതയുടെയും വഴികളിലൂടെ ഈ വീട്ടമ്മ സ്വയം ഡ്രൈവ് ചെയ്യുന്നു. മിച്ചമുള്ളതെല്ലാം സഹജീവികള്‍ക്ക് എന്ന ചിന്തയാണ് തുല്യതയില്ലാത്ത ഈ സേവനത്തിന്റെ പ്രേരകം. ന•-യുള്ള മനസ്സിനെ ദുര്‍ബ്ബലമായ വയില്‍നിന്നും വേര്‍തിരിക്കുന്നത് ഈ ഉദാരതയാണ്. മണ്ണിനോടും മനുഷ്യനോടും ഈ അമ്മക്കുള്ള സ്‌നേഹം ചെറുതല്ല. മനസ്സിലെ തിരമാലകളെ സ്വസ്ഥമാക്കാന്‍ ജന സേവനമല്ലാതെ മറ്റൊരു വഴിയും തേടി നാം അലയേണ്ടതില്ല. സാന്ത്വനപ്രവര്‍ത്തികളി ലൂടെയും മണ്ണില്‍ പണിയെടുത്തും ഒരുപാട് ഊര്‍ജ്ജം ഈ അമ്മക്ക് കിട്ടുന്നുണ്ട്. രോഗാതുരത തളര്‍ത്തിയ മനസ്സുകളുടെ കണ്ണീര്‍ തൂവിയ പ്രാര്‍ത്ഥനകളും ഈ അമ്മ ക്ക് കൂട്ടുണ്ട്. തീക്ഷ്ണമായ അനുഭവപാഠങ്ങള്‍കൊണ്ട് അശരണര്‍ക്ക് തണലേകാന്‍ ഇവര്‍ക്ക് കഴിയുന്നു, ഉത്സാഹത്തോടെയിരിക്കാനും ആവുന്നു. ഒരു സ്ത്രീ എന്ന നിലയില്‍ ഇതാണ് ഇവര്‍ക്ക് ജീവിതം. ഇതുതന്നെയാണ് അമ്മക്ക് ആശ്വാസമെന്ന് മക്കളും.

 

 

You must be logged in to post a comment Login