ഇടതുനേതാക്കള്‍ക്ക് ജനങ്ങളെ മാത്രമല്ല, മാധ്യമങ്ങളെയും ഭയം: ചെന്നിത്തല

ramesh-chennithalaതിരുവനന്തപുരം: ഇടതു നേതാക്കള്‍ക്ക് ജനങ്ങളെ മാത്രമല്ല, മാധ്യമങ്ങളെയും ഭയമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. നേരത്തെ ജനങ്ങളെ മാത്രമായിരുന്നു ഇവര്‍ ഭയപ്പെട്ടിരുന്നത്. എന്നാല്‍, ഇപ്പോള്‍ മാധ്യമങ്ങള്‍ക്ക് മുന്നിലെത്താന്‍ തന്നെ ഇടതു നേതാക്കള്‍ ഭയപ്പെടുന്നുവെന്ന് ചെന്നിത്തല പരിഹസിച്ചു.

തന്റെ വാക്കുകളെ വളച്ചൊടിച്ച മാധ്യമങ്ങള്‍ തെറ്റായ വാര്‍ത്തയാണ് പ്രചരിപ്പിക്കുന്നതെന്ന് ആരോപിച്ച് സിപിഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍ കഴിഞ്ഞ ദിവസങ്ങളിലെ മീറ്റ് ദ പ്രസ് അടക്കമുള്ള പരിപാടികള്‍ റദ്ദാക്കിയിരുന്നു.
ക്രിമിനല്‍ കേസ് പ്രതികളെ സംരക്ഷിക്കുന്നതാണ് ഇടതു നിലപാട്; ജയരാജന്‍ സമൂഹത്തെ വെല്ലുവിളിക്കുന്നു സുധീരന്‍

vm-sudheeran

തിരുവനന്തപുരം: ഈ നിയമസഭ തെരഞ്ഞെടുപ്പ് സിപിഎമ്മിന്റെയും ബിജെപിയുടെയും അക്രമ രാഷ്ട്രീയത്തിനെതിരെയുള്ള വിധിയെഴുത്താകുമെന്ന് കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍. ക്രിമിനല്‍ കേസുകളിലെ പ്രതികളെ സംരക്ഷിക്കുന്നതാണ് ഇടതു നിലപാട്. സിപിഎം സംസ്ഥാന സമിതി അംഗം എംവി ജയരാജന്റെ പ്രസ്താവന സമാധാനത്തോടുള്ള വെല്ലുവിളിയാണെന്നും അദ്ദേഹം പറഞ്ഞു.

തെരഞ്ഞെടുപ്പില്‍ യുഡിഎഫില്‍ ആശയക്കുഴങ്ങള്‍ ഒന്നുമില്ല. അത്തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ തെറ്റാണ്. യുഡിഎഫ് ഒറ്റക്കെട്ടായാണ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്. ഇത്തവണ യുഡിഎഫിന് വിമതശല്യം കുറഞ്ഞിട്ടുണ്ട്. ആരെങ്കിലും വിമതരായി രംഗത്തു വന്നാല്‍ അവര്‍ക്ക് പാര്‍ട്ടിയോടും മുന്നണിയോടും കൂറില്ലെന്നും അത്തരക്കാര്‍ക്കെതിരെ ശക്തമായ നടപടികള്‍ ഉണ്ടാകുമെന്നും സുധീരന്‍ വ്യക്തമാക്കി.

കേസിന്റെ സമയത്ത് ആരോഗ്യ പ്രശ്‌നങ്ങളുണ്ടെന്നു പറയുകയും ജാമ്യം കിട്ടിക്കഴിയുമ്പോള്‍ സമൂഹത്തെ വെല്ലു വിളിക്കുകയും ചെയ്യുന്ന രീതിയാണ് ജയരാജന്റെത്. അദ്ദേഹത്തിന്റെ പ്രസ്താവനയില്‍ ക്രിമിനല്‍ കേസ് എടുക്കേണ്ടതാണ്. കേസുകളില്‍പ്പെട്ട പ്രതികളെ സംരക്ഷിക്കുന്നതാണ് സിപിഎമ്മിന്റെ നിലപാടാണെന്നും സുധീരന്‍ മാദ്ധ്യമങ്ങളോട് പറഞ്ഞു
പത്രികാ സമര്‍പ്പണവും രാഹുകാലം നോക്കി; നല്ലനേരം നോക്കിയെത്തിയവരില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കാരും

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലേയ്ക്കുള്ള നാമനിര്‍ദേശ സമര്‍പ്പണത്തിന്റെ രണ്ടാം ദിവസമായ ഇന്ന് സ്ഥാനാര്‍ത്ഥികളുടെ നീണ്ട നിരയായിരുന്നു വാരണാധികാരികള്‍ക്ക് മുന്‍പാകെ ഉണ്ടായത്. പത്രികാസമര്‍പ്പണത്തിന്റെ ആദ്യദിനമായ വെള്ളിയാഴ്ച ഏഴ് പത്രികകളാണ് ലഭിച്ചതെങ്കില്‍ രണ്ടാംദിനത്തില്‍ 21 പത്രികകളാണ് ലഭിച്ചത്. പത്രിക സമര്‍പ്പിക്കാനുള്ള സമയം ഇന്നത്തോടെ അവസാനിക്കുകയാണോ എന്നുപോലും തോന്നിപ്പോകുന്ന തിരക്ക്.

എന്നാല്‍, സ്ഥാനാര്‍ത്ഥികളുടെ തിരക്കിന്റെ കാര്യം എന്തായിരുന്നെന്നോ, തിങ്കളാഴ്ച നല്ല ദിവസമാണത്രേ, നല്ല മുഹൂര്‍ത്തവും. സിപിഎം സ്ഥാനാര്‍ത്ഥികള്‍ ഉള്‍പ്പെടെ ഈ നല്ലനേരം നോക്കിയാണ് പത്രിക സമര്‍പ്പിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.

നേമത്തെ സ്ഥാനാര്‍ത്ഥി വി. ശിവന്‍കുട്ടി, ഡോ ടി. എന്‍ സീമ, ജമീല പ്രകാശം, അഡ്വ എഎ റഷീദ്, അഡ്വ ആന്റണി രാജു, ഐബി സതീഷ്, സി ദിവാകരന്‍, സികെ ഹരീന്ദ്രന്‍, ഡികെ മുരളി, വി ശശി എന്നിവരെല്ലാം ഇന്നലെയാണ് പത്രിക സമര്‍പ്പിച്ചത്. യുഡിഎഫ് സ്ഥാനാര്‍ത്ഥികളായ ശബരിനാഥന്‍, വി സുരേന്ദ്രന്‍പിള്ള, കെ ചന്ദ്രബാബു, പാലോട് രവി എന്നിവരും ഇന്നു പത്രിക സമര്‍പ്പിച്ചത്.

 

കടം പലിശയടക്കം തിരിച്ചുകൊടുക്കും; ജയരാജന് കുമ്മനത്തിന്റെ മറുപടി
kummanamതിരുവനന്തപുരം: രാഷ്ട്രീയ അക്രമങ്ങളെ ന്യായീകരിച്ച് കടം തിരിച്ചുകൊടുക്കുമെന്ന പി ജയരാജന്റെ പരാമര്‍ശത്തിന് മറുപടിയുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. കടം തിരിച്ചുകൊടുക്കുന്നവരാണ് സിപിഎം എങ്കില്‍ പലിശയടക്കം തിരിച്ചുകൊടുക്കുന്നവര്‍ കേരളത്തിലുണ്ടെന്ന് കുമ്മനം പറഞ്ഞു.

സ്വന്തം ജില്ലയില്‍ പ്രവേശിക്കാന്‍ കഴിയാത്ത
ജയരാജന്‍ മറ്റു ജില്ലകളിലും അക്രമം നടത്താന്‍ നേതൃത്വം നല്‍കുകയാണ്. കടം തിരിച്ചു നല്‍കുന്നവരാണ് സിപിഎം കാരണെന്നാണ് ജയരാജന്‍ പ്രസംഗിക്കുന്നത്. എന്നാല്‍, കടം പലിശസഹിതം തിരിച്ചു നല്‍കുന്നവര്‍ ഇവിടെയുണ്ട്. തെരഞ്ഞെടുപ്പിന് മുന്‍പ് അക്രമ രാഷ്ട്രീയം നടത്താന്‍ സിപിഎം ശ്രമിക്കുകയാണ്.

എന്‍ഡിഎയുടെ തെരഞ്ഞെടുപ്പ് സാമഗ്രികള്‍ ഇരു മുന്നണിയില്‍ പെട്ടവരും നശിപ്പിക്കുന്നുണ്ട്. പരാജയ ഭീതി പൂണ്ടാണ് ഇവര്‍ അപവാദ പ്രചരണം നടത്തുകയാണ്. പരസ്പരം വോട്ടു നല്‍കിയുള്ള ഒത്തുകളിയാണ് നടക്കാന്‍ പോകുന്നത്. എന്നാല്‍, ജനങ്ങള്‍ ഇക്കാര്യം മനസിലാക്കി എന്‍ഡിഎയ്ക്ക് അനുകൂല നിലപാടെടുക്കുമന്നും കുമ്മനം പറഞ്ഞു.

തിരുവനന്തപുരം കാട്ടാക്കടയില്‍ നടന്ന തെരഞ്ഞെടുപ്പ് യോഗത്തിലായിരുന്നു പി ജയരാജന്‍ വിവാദ പരാമര്‍ശനം നടത്തിയത്. സംഭവത്തില്‍ ജയരാജനെതിരെകേസെടുക്കുന്ന കാര്യം പരിശോധിക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞിരുന്നു. തെരഞ്ഞെടുപ്പില്‍ ജയരാജന്റെ പ്രസംഗം ഉയര്‍ത്തിക്കൊണ്ടുവരാന്‍ യുഡിഎഫ് തീരുമാനിക്കുന്നതിനിടെ കുമ്മനം രാജശേഖരനും കൊലവിളി പ്രസംഗം നടത്തിയതോടെ ഇരുകൂട്ടര്‍ക്കുമെതിരെ നടപടി എടുക്കുന്നകാര്യം സര്‍ക്കാരിന് പരിശോധിക്കേണ്ടതായിവരും.

You must be logged in to post a comment Login