ഇടതുമുന്നണി അധികാരത്തിലേക്ക്; എല്‍ഡിഎഫ് 92, യുഡിഎഫ് 46, എന്‍ഡിഎ 1

LDF

തിരുവനന്തപുരം: നിയമസഭാതിരഞ്ഞെടുപ്പിന്റെ ആദ്യഫലങ്ങൾ പുറത്തുവരുമ്പോൾ എൽഡിഎഫിന് വ്യക്തമായ മുൻതൂക്കം. എൺപതിലധികം സീറ്റുകളിലാണ് ഇപ്പോൾ എൽഡിഎഫ് മുന്നിൽ. ആദ്യഘട്ടത്തിൽ നേടിയ നേരിയ മുൻതൂക്കം പിന്നീട് എൽഡിഎഫ് കൈവിട്ടെങ്കിലും പിന്നീട് ശക്തമായി തിരിച്ചുവരികയായിരുന്നു. എക്സിറ്റ് പോൾ ഫലങ്ങൾ ശരിവയ്ക്കുന്ന തരത്തിലാണ് ഇപ്പോൾ ഇടതുമുന്നണിയുടെ കുതിപ്പ്.

കേരളം ഉറ്റുനോക്കിയ മൽസരം നടന്ന അഴീക്കോട്ട് നികേഷ് കുമാർ തോറ്റു. 2462 വോട്ടിനാണ് യുഡിഎഫിന്റെ കെ.എം. ഷാജി ജയിച്ചത്. ചവറയിൽ മന്ത്രി ഷിബു ബേബി ജോൺ സിപിഎംപിയിലെ വിജയൻപിള്ളയോട് 6189 വോട്ടിന് തോറ്റു. ആർഎസ്പിയുടെ സംസ്ഥാന സെക്രട്ടറി എ.എ. അസീസ് 28,803 വോട്ടിനാണ് സിപിഎമ്മിലെ എം.നൗഷാദിനോട് തോറ്റത്. തൃശൂരിൽ പത്മജ വേണുഗോപാൽ 6735 വോട്ടിന് സിപിഐയിലെ വി.എസ്. സുനിൽ കുമാറിനോട് തോറ്റു. ആർ. ശെൽവരാജിനെ തോൽപ്പിച്ച കെ. ആൻസലൻ ഇടതുപക്ഷത്തിന്റെ ജയത്തിന്റെ മധുരം ഇരട്ടിയാക്കി.

ജയിച്ച പ്രമുഖർ

∙ ഇരവിപുരം: എം. നൗഷാദ് (എൽഡിഎഫ്) ∙

കാസർകോട്: എൻ.എ. നെല്ലിക്കുന്ന് (യുഡിഎഫ്) ∙

തിരുമ്പാടി: ജോർജ് എം തോമസ് (എൽഡിഎഫ്) ∙

നെയ്യാറ്റിൻകര: ആൻസലൻ (എൽഡിഎഫ്) ∙

ആറ്റിങ്ങൽ: പി. സത്യൻ (എൽഡിഎഫ്) ∙

ചിറയൻകീഴ്: വി.ശശി (എൽഡിഎഫ്) ∙

മൂവാറ്റുപുഴ: എൽദോ എബ്രഹാം (എൽഡിഎഫ്) ∙

പാലാ: കെ.എം.മാണി (യുഡിഎഫ്) ∙

പിറവം: അനൂപ് ജേക്കബ് (യുഡിഎഫ്) ∙

അങ്കമാലി: റോജി ജോൺ (യുഡിഎഫ്) ∙

വടകര: സി.കെ. നാണു (എൽഡിഎഫ്) ∙

അരുവിക്കര: ശബരീനാഥ് (യുഡിഎഫ്) ∙

തിരുവനന്തപുരം: വി.എസ്. ശിവകുമാർ (യുഡിഎഫ്)

യുഡിഎഫിന്റെ സിറ്റിങ് സീറ്റുകളിൽപ്പോലും എൽഡിഎഫ് മുന്നേറുകയാണ്. എക്സിറ്റ് പോൾ ഫലങ്ങളിൽ കാര്യമില്ലെന്ന യുഡിഎഫ്, ബിജെപി നിലപാടുകളെ തള്ളിക്കളയുന്ന തരത്തിലാണ് ഇപ്പോൾ ലീഡുകൾ. മന്ത്രിമാരായ കെ. ബാബുവും കെ.എം. മാണിയും എ.പി.അനിൽകുമാറും ഉൾപ്പെടെയുള്ളവർ ശക്തമായ മൽസരമാണ് നേരിടുന്നത്.

തൃശൂർ, കൊല്ലം, പാലക്കാട്, ആലപ്പുഴ ജില്ലകളിൽ എൽഡിഎഫിന്റെ വൻ മുന്നേറ്റം. പോസ്റ്റൽ വോട്ടുകളാണ് ആദ്യം എണ്ണിയത്. പത്തനാപുരത്ത് ഗണേഷ് കുമാറും കൊല്ലത്ത് എൽഡിഎഫ് സ്ഥാനാർഥി മുകേഷും ലീഡ് ചെയ്യുന്നു. നിലമ്പൂരിൽ ആര്യാടൻ ഷൗക്കത്തും തൃശൂരിൽ വി.എസ്. സുനിൽകുമാറും മുന്നിൽ. കോട്ടയം ജില്ലയിലെ പൂഞ്ഞാറിൽ പി.സി. ജോർജ് മുന്നിൽ.

പട്ടാമ്പിയിൽ എൽഡിഎഫ് സ്ഥാനാർഥി മുഹമ്മദ് മുഹ്‍സിൻ മുന്നിൽ. കണ്ണൂരിലെ എട്ട് സീറ്റിൽ ഏഴിലും എൽഡിഎഫ് മുന്നിൽ. ഇരിക്കൂറിൽ കെ.സി. ജോസഫ് മുന്നിൽ. തൃപ്പൂണിത്തുറയിൽ മന്ത്രി ബാബു പിന്നിൽ. കോഴിക്കോട് എലത്തൂരിലും ബാലുശേരിയിലും എൽഡിഎഫ് മുന്നിൽ. ധർമടത്ത് പിണറായി വിജയന്റെ ലീഡ് പതിനായിരം കഴിഞ്ഞു. യുഡിഎഫിന്റെ പ്രുമുഖനേതാക്കളെല്ലാം വലിയ വെല്ലുവിളിയാണ് നേരിടുന്നത

സംസ്ഥാനത്തെ 140 നിയോജക മണ്ഡലങ്ങളിലായി 2,01,25,321 പേരാണ് വോട്ടു രേഖപ്പെടുത്തിയത്. ആകെ 1203 സ്ഥാനാർഥികൾ. സംസ്ഥാനത്തെ 80 കേന്ദ്രങ്ങളിലായാണു വോട്ടെണ്ണൽ. ആകാംക്ഷയുടെ മുൾമുനയിലാണ് നേതാക്കളും പ്രവർത്തകരും. ചർച്ചകളും കൂട്ടിക്കിഴിക്കലുകളും കഴിഞ്ഞ് കണക്കുകൾ നിരത്തി ഓരോരുത്തരും തങ്ങളുടെ മുന്നേറ്റം പ്രവചിക്കുമ്പോൾ ആവേശം ആകാശം തൊടുന്നു.

വോട്ടെണ്ണൽ പൂർത്തിയാകുമ്പോൾ ഫലം എന്തായാലും നിലവിലുള്ള മുഖ്യമന്ത്രി ഇന്നോ നാളെയോ ഗവർണർക്കു രാജിക്കത്തു കൈമാറും. ഭൂരിപക്ഷമുള്ള മുന്നണി തുടർന്നുള്ള ദിവസങ്ങളിൽ യോഗം ചേർന്നു നേതാവിനെ തിരഞ്ഞെടുത്ത് അക്കാര്യം ഗവർണറെ അറിയിക്കും. നിലവിലെ പതിമൂന്നാം നിയമസഭ പിരിച്ചുവിട്ടുകൊണ്ടുള്ള ഗവർണറുടെ വിജ്ഞാപനത്തിനു പിന്നാലെ തിരഞ്ഞെടുപ്പു ഫല വിജ്ഞാപനം തിരഞ്ഞെടുപ്പു കമ്മിഷനും പുറപ്പെടുവിക്കും. ഗവർണറുടെ ക്ഷണം സ്വീകരിച്ചു ഭൂരിപക്ഷമുള്ള മുന്നണി നേതാവും മന്ത്രിമാരും സത്യപ്രതി‍ജ്ഞ ചെയ്യുന്നതോടെ കേരളത്തിലെ 22-ാം സർക്കാർ ഭരണമേൽക്കും.

You must be logged in to post a comment Login