ഇടപ്പള്ളിക്കും കളമശേരിക്കും ഇടയില്‍പാളത്തില്‍ വിള്ളല്‍

കൊച്ചി:  ഇടപ്പള്ളിക്കും കളമശേരിക്കും ഇടയില്‍ ഇന്നു രാവിലെ പാളത്തില്‍ വിള്ളല്‍ കണ്ടെത്തി. ഉടന്‍ തന്നെ അധികൃതര്‍ എത്തി വിള്ളല്‍ പരിഹരിച്ചു.


അതേസമയം എറണാകുളംകോട്ടയം റൂട്ടില്‍ പാത ഇരട്ടിപ്പിക്കലും സിഗ്‌നല്‍ സംവിധാനങ്ങളുടെ അറ്റകുറ്റപ്പണികളും നടക്കുന്നതിനാല്‍ ട്രെയിന്‍ ഗതാഗതത്തില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ തുടരും. ചില പാസഞ്ചര്‍, മെമു തീവണ്ടികള്‍ റദ്ദാക്കി. രാവിലെ 10.20 മുതല്‍ ഉച്ചയ്ക്ക് 2.20 വരെയും വൈകുന്നേരം 6 മണി മുതല്‍ രാത്രി 10 വരെ ഈ റൂട്ടില്‍ ട്രെയിന്‍ ഗതാഗതം സ്തംഭിക്കും.

You must be logged in to post a comment Login