ഇടമലയാറില്‍ ഷട്ടറുകള്‍ ഉടന്‍ അടയ്ക്കുമെന്ന് മന്ത്രി എം എം മണി

 

തൊടുപുഴ: ഇടുക്കി ഡാമില്‍ ജലനിരപ്പ് കൂടുന്നതിനനുസരിച്ച് വെള്ളം കൂടുതല്‍ ഒഴുക്കി വിടേണ്ട സാഹചര്യത്തില്‍ ഇടമലയാറില്‍ ഷട്ടറുകള്‍ ഉടന്‍ അടയ്ക്കുമെന്ന് മന്ത്രി എം എം മണി. ഇടമാലയാര്‍ അടച്ചശേഷം ഇടുക്കിയില്‍ നിന്ന് കൂടുതല്‍ വെള്ളമൊഴുക്കുമെന്നാണ് അറിയിപ്പ്.

ഇടുക്കി ഡാമിലെ ജലനിരപ്പ് ഉയരുന്നതിനനുസരിച്ച് ചെറുതോണിയില്‍ നിന്ന് കൂടുതല്‍ പേരെ ഒഴിപ്പിച്ചു.  ജലനിരപ്പ്  2,401.34 അടിയായി ഉയര്‍ന്നു. പെരിയാറിന്റെ തീരത്തുള്ളവര്‍ക്ക് അതീവ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

You must be logged in to post a comment Login