ഇടുക്കിക്ക് കൂടുതല്‍ കേന്ദ്രസഹായം അനുവദിക്കണം: ചെന്നിത്തല

ഇടുക്കി; ഇടുക്കിക്ക് കൂടുതല്‍ കേന്ദ്രസഹായം അനുവദിക്കണമെന്ന് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല. കാര്‍ഷികവിളകളുടെ നാശനഷ്ടത്തിന് കൂടുതല്‍ നഷ്ടപരിഹാരം നല്‍കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

chennithala

വന്‍തോതില്‍ കേന്ദ്രസഹായം അനുവദിച്ചെങ്കില്‍ മാത്രമേ ഇടുക്കിയിലെ കര്‍ഷകരുടെ നഷ്ടം പരിഹരിക്കാനാകൂ. ഏലം അടക്കമുള്ള കൃഷിയിടങ്ങള്‍ പൂര്‍ണ്ണമായും നശിച്ച നിലയിലാണ്. അടുത്തകാലത്തുണ്ടായ ഏറ്റവും വലിയ ദുരന്തമാണിതെന്നും ചെന്നിത്തല പറഞ്ഞു. പ്രകൃതിദുരന്തത്തില്‍പെട്ട ചീയപ്പാറയില്‍ സന്ദര്‍ശനം നടത്തിയശേഷം സംസാരിക്കുകയായിരുന്നു ചെന്നിത്തല.

You must be logged in to post a comment Login