ഇടുക്കിയിലെ അനധികൃത നിര്‍മ്മാണങ്ങള്‍ക്ക് നിയമസാധുത നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനം

ഇടുക്കിയിലെ പട്ടയ ഭൂമിയിലെ അനധികൃത നിര്‍മ്മാണങ്ങള്‍ക്ക് നിയമസാധുത നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനം. 15 സെന്റില്‍, 1500 സ്‌ക്വയര്‍ ഫീറ്റ് വരെ ഉള്ള അനധികൃത നിര്‍മാണ ങ്ങള്‍ ഇനി മുതല്‍ സാധുവായിരിക്കും. എന്നാല്‍ ഉടമകള്‍ക്ക് വേറെ ഭൂമിയോ , കെട്ടിടമോ ഉണ്ടാകാന്‍ പാടില്ല. 1500 സ്‌ക്വയര്‍ ഫീറ്റിന് മുകളിലുള്ള കെട്ടിടങ്ങള്‍ ഏറ്റെടുക്കാനും സര്‍ക്കാര്‍ തീരുമാനിച്ചു. മന്ത്രിസഭ യോഗത്തിന്റേതാണ് തീരുമാനം.

ജില്ലയിലെ ചെറുകിട വ്യാപാരികള്‍ക്കും കര്‍ഷകര്‍ക്കും ഏറെ ഉപകാരപ്രദമാകുന്നകതാണ് തീരുമാനം. 1964ലെ ഭൂനിയമ പ്രകാരം പതിച്ചു നല്‍കിയ പട്ടയ ഭൂമിയില്‍ നിര്‍മ്മിച്ച കെട്ടിടങ്ങളാണ് ക്രമവല്‍ക്കരിക്കുക. എന്നാല്‍ 1500 സ്വ്കയര്‍ഫീറ്റിന് മുകളിലുള്ള കെട്ടിടങ്ങള്‍ക്ക് ഇളവ് ലഭിക്കുകയില്ല.  എന്നാല്‍ പരിധി ഉയര്‍ത്തിയാല്‍ പരിധി ഉയര്‍ത്തിയാല്‍ ദുരുപയോഗപ്പെടുത്താന്‍ സാധ്യതയുണ്ടെന്ന് വിലയിരുത്തിയാണ് പരിധി 1500 സ്‌ക്വയര്‍ ഫീറ്റായി നിജപ്പെടുത്തിയത്.

You must be logged in to post a comment Login