ഇടുക്കി ജില്ലയില്‍ ഇന്ന് കെ.എസ്.ആര്‍.ടി.സി പണിമുടക്ക്

ksrtc

തൊടുപുഴ: കെ.എസ്.ആര്‍.ടി.ഇ.എ (സി.ഐ.ടി.യു) നേതൃത്വത്തില്‍ ഇടുക്കി ജില്ലയിലെ കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ ഇന്ന് പണിമുടക്കും. കെ.എസ്.ആര്‍.ടി.സിക്ക് വരുമാന നഷ്ടം വരുത്തിവെക്കുന്ന തൊടുപുഴ നഗരത്തിലെ അശാസ്ത്രീയ ട്രാഫിക് പരിഷ്‌കാരം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടാണ് പണിമുടക്ക്.

എറണാകുളം, തൃശൂര്‍, മൂവാറ്റുപുഴ ഭാഗങ്ങളില്‍ നിന്നുള്ള കെ.എസ്.ആര്‍.ടി.സി ബസുകള്‍ വെങ്ങല്ലൂര്‍ ബൈപാസ്മങ്ങാട്ടുകവല വഴി തൊടുപുഴ സ്റ്റാന്‍ഡിലത്തെണമെന്ന പരിഷ്‌കാരമാണ് വിവാദമായത്. നഗരത്തിന്റെ ഹൃദയ ഭാഗത്തു കൂടി കെ.എസ്.ആര്‍.ടി.സി ബസുകള്‍ കടന്നു പോകാത്തതിനാല്‍ യാത്രക്കാര്‍ സ്വകാര്യ ബസുകളെ ആശ്രയിക്കുകയാണെന്നും ഇതുമൂലം പ്രതിദിനം ഒരു ലക്ഷം രൂപയുടെ നഷ്ടമുണ്ടെന്നും ജീവനക്കാര്‍ ചൂണ്ടിക്കാട്ടുന്നു.

You must be logged in to post a comment Login