ഇതിലും ആകര്‍ഷണീയയാകാന്‍ എനിക്ക് കഴിയുമോ?

2018ലെ ഇന്ത്യയില്‍ ഏറ്റവും ആകര്‍ഷണീയതയുള്ള യുവതികളില്‍ ഒരാളായി ഇടം നേടിയ നടിയാണ് ഐശ്വര്യ ലക്ഷ്മി. ഒന്നാം സ്ഥാനത്തെത്തിയത് ബോളിവുഡ് താരം ആലിയ ബട്ട് ആയിരുന്നു. സെക്‌സ് അപ്പീല്‍, ആറ്റിറ്റിയൂഡ്, ടാലന്റ് എന്നീ ഘടകങ്ങളെ അടിസ്ഥാനമാക്കിയായിരുന്നു മത്സരം.

എന്തായാലും മലയാളത്തില്‍ നിന്നൊരു നടിയെ ഇതിലൊരാളായി തെരഞ്ഞെടുത്തതില്‍ ആരാധകര്‍ക്ക് സന്തോഷം മാത്രം. മലയാളത്തില്‍ ഇതുവരെയായി അഞ്ചു സിനിമകളിലേ അഭിനയിച്ചിട്ടുള്ളൂവെങ്കിലും വളരെ പെട്ടെന്ന് പ്രേക്ഷക മനസില്‍ ഇടം നേടാന്‍ ഐശ്വര്യയ്ക്കായി എന്നതാണ് വസ്തുത. ഇപ്പോഴിതാ ഐശ്വര്യയുടെ ഏറ്റവും പുതിയ ഇന്‍സ്റ്റഗ്രാം പോസ്റ്റും ചര്‍ച്ചയാവുകയാണ്.

ഇന്ത്യയിലെ ഏറ്റവും ആകര്‍ഷണീയരായ നടികളില്‍ മുപ്പത്തിയൊമ്പതാം സ്ഥാനത്തു നില്‍ക്കന്ന താരം വ്യത്യസ്തമായ ഗെറ്റപ്പിലാണ് ഈ പുതിയ ഫോട്ടോയില്‍ പ്രത്യക്ഷപ്പെടുന്നത്. മുണ്ടുടുത്ത് ലൂസുള്ള ബ്ലാക്ക് ടീഷര്‍ട്ടും ധരിച്ച് കണ്ണാടിക്കു മുന്നില്‍ നിന്ന് സെല്‍ഫിയെടുക്കുന്ന ഐശ്വര്യയുടെ പുതിയ ഫോട്ടോ ആരാധകരിലും ചിരിയുണര്‍ത്തി.

ഇതിലും ആകര്‍ഷണീയയാകാന്‍ എനിക്കു കഴിയുമോ എന്ന അടിക്കുറിപ്പോടെയാണ് ഐശ്വര്യ ഫോട്ടോ പോസ്റ്റ് ചെയ്തത്. സിനിമാ ചിത്രീകരണത്തിനിടയില്‍ കാരവാനില്‍ നിന്നെടുത്ത ചിത്രമാണിതെന്നാണ് സൂചനകള്‍. കഴിഞ്ഞ ദിവസം പോസ്റ്റ് ചെയ്യപ്പെട്ട ഇന്‍സ്റ്റഗ്രാം സ്‌റ്റോറി ഇരുപത്തിനാലു മണിക്കൂറിനുള്ളില്‍ മാഞ്ഞു പോയെങ്കിലും സ്‌ക്രീന്‍ ഷോട്ടുകള്‍ ഇപ്പോഴും സോഷ്യല്‍മീഡിയയില്‍ വൈറലാണ്.

You must be logged in to post a comment Login