ഇതിഹാസം പടിയിറങ്ങുന്നു; ഇരുന്നൂറാം ടെസ്റ്റിനു ശേഷം സച്ചിനോട് വിരമിക്കാന്‍ ബിസിസി ഐ ആവശ്യപ്പെട്ടേക്കും.?

മുംബൈ: ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ വിരമിക്കലുമായി ബന്ധപ്പെട്ട്  വാര്‍ത്തകള്‍
വീണ്ടും മാധ്യമങ്ങളില്‍ നിറയുന്നു. സച്ചിന്‍ ടെണ്ടുല്‍ക്കറോട് തന്റെ 200-ാം ടെസ്റ്റ്‌നും ശേഷം വിരമിക്കാന്‍ ബിസിസി ഐ ആവശ്യപ്പെടുമെന്നാണ് ഏറ്റവു ഒടുവിലായി പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. സച്ചിനോട് ഇക്കാര്യം ആവശ്യപ്പെടാന്‍ ഭാരവാഹികളിലൊരാളെ ബിസിസി ഐ ചുമതലപ്പെടുത്തിയതായും മുംബൈ മിറര്‍ പത്രത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ്അതേസമയം വിരമിക്കല്‍ സംബന്ധിച്ച് സച്ചിന്‍ ഇതുവരെ മനസ് തുറന്നിട്ടില്ല.
മുംബൈയിലോ കൊല്‍ക്കത്തയിലോ വെസ്റ്റ് ഇന്‍ഡീസിനെതിരെ ആയിരിക്കും ക്രിക്കറ്റ് ലോകം കാത്തിരിക്കുന്ന സച്ചിന്റെ 200-ാം ടെസ്റ്റ് നടക്കുക.
നവംബറില്‍ വെസ്റ്റിന്‍ഡീസുമായി നടക്കുന്ന ടെസ്റ്റ് പരമ്പരയോടെ സച്ചിന്‍ തെണ്ടുല്‍ക്കറോടു വിരമിക്കാന്‍ ബി.സി.സി.ഐ ആവശ്യപ്പെട്ടേക്കുമെന്ന് ഏതാണ്ട് ഉറപ്പായിട്ടുണ്ടെന്നാണ്റിപ്പോര്‍ട്ട്. വിന്‍ഡീസിനെതിരെ സച്ചിന്‍ പാഡുകെട്ടിയാല്‍ കരിയറിലെ ഇരുന്നൂറാം ടെസ്റ്റ് തികയും. ആരാണ് വിരമിക്കലിന്റെ കാര്യം സച്ചിനോടു സൂചിപ്പിക്കുകയെന്ന കാര്യത്തില്‍ പോലും ബി.സി.സി.ഐ ധാരണയിലെത്തി. യുവതലമുറയ്ക്കു വേണ്ടി വഴിമാറണമെന്നായിരിക്കും സച്ചിനോട് ആവശ്യപ്പെടുക.

 

സെലക്ടര്‍മാരെ ഒഴിവാക്കി ബി.സി.സി.ഐ ഭാരവാഹി തന്നെയാകും സച്ചിനോട് ഇക്കാര്യം സൂചിപ്പിക്കുക. സച്ചിനു വേണ്ടിയാണ് ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനു മുന്‍പ് ഇന്ത്യയില്‍ ഒരു ടെസ്റ്റു പരമ്പര തട്ടിക്കൂട്ടിയതെന്നും പേരു വെളിപ്പെടുത്താത്ത ബി.സി.സി.ഐ വൃത്തങ്ങള്‍ സമ്മതിക്കുന്നതായി പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. കഴിഞ്ഞ 22 ടെസ്റ്റുകളില്‍ സച്ചിന്‍ ഒരു സെഞ്ച്വറി പോലും കണ്ടെത്തിയിട്ടില്ല. . 2011 ല്‍ കേപ്‌ടൌണില്‍ ദക്ഷിണാഫ്രിക്കക്കെതിരെ സച്ചിന്‍ നേടിയ 146 റണ്‍സാണ് ഏറ്റവുമൊടുവിലെ സെഞ്ച്വറി.
അവസാന 12 ടെസ്റ്റുകളില്‍ രണ്ട് അര്‍ധ സെഞ്ചുറികള്‍ തികയ്ക്കാനെ ഫോം കണ്ടെത്താന്‍ വിഷമിക്കുന്ന സച്ചിന് സാധിച്ചുള്ളൂ. പക്ഷെ സച്ചിനെപ്പോലെയുള്ള പ്രഗത്ഭ ബാറ്റ്‌സ്മാനെ തഴയുക എന്നത് ബിസിസിഐക്കും ബുദ്ധിമുട്ടാണ്. അതിനാലാണ് വിരമിക്കണമെന്ന് ബിസിസിഐ ആവശ്യപ്പെടുന്നതെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.’സച്ചിന്‍ വിരമിക്കണമെന്ന് നേരത്തെ ചിഫ് സിലക്ടര്‍ സന്ദീപ് പാട്ടീല്‍ ആവശ്യപ്പെട്ടതായി ചില വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ ഇരുവരും ഇത് നിഷേധിക്കുകയാണുണ്ടായത്.
സച്ചിന്റെ വിരമിക്കല്‍ സംബന്ധിച്ച് അടുത്തിടെ നിരവധി അഭ്യൂഹങ്ങളാണ് പരന്നത്. എന്നാല്‍ വിരമിക്കലിനോട് അനൂകൂലമായ നിലപാടായിരുന്നില്ല സച്ചിന്‍ കൈക്കൊണ്ടിരുന്നത്. കളി താന്‍ ആസ്വദിക്കുന്നുണ്ടെന്നും അതിനു സാധിക്കുന്നിടത്തോളം കാലം കളിക്കളത്തില്‍ തുടരുമെന്നുമാണ് ഇതേക്കുറിച്ച് സംസാരിച്ചപ്പോഴൊക്കെ സച്ചിന്റെ പ്രതികരണം. ഈ സാഹചര്യത്തിലാണ് ക്രിക്കറ്റ് ഇതിഹാസത്തോടു വിരമിക്കലിനേക്കുറിച്ച് ബി.സി.സി.ഐ തന്നെ സൂചിപ്പിക്കാന്‍ ഒരുങ്ങുന്നത്. എന്‍. ശ്രീനിവാസനും അദ്ദേഹത്തിന്റെ പ്രസിഡന്റ് പദവിയും ചുറ്റിപ്പറ്റിയുള്ള വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ സച്ചിനോടു വിരമിക്കലിന്റെ കാര്യം ഏത് അംഗം സൂചിപ്പിക്കുമെന്ന കാര്യം പുറത്തുവിട്ടിട്ടില്ല. ബി.സി.സി.ഐ പ്രസിഡന്റായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ട ശ്രീനിവാസനും ഇക്കാര്യത്തില്‍ പ്രതികരിക്കാന്‍ തയാറായിട്ടില്ല.

You must be logged in to post a comment Login