ഇതിഹാസ താരം സച്ചിന്റെ കാല്‍ തൊട്ട് വന്ദിച്ച് യുവരാജ് സിംഗ്

sachin-1വിശാഖപട്ടണം: തന്റെ നൂറാം മത്സരത്തില്‍ ഇതിഹാസ താരം സച്ചിന്‍ തെണ്ടുല്‍ക്കറുടെ കാല്‍ തെട്ട് വന്ദിച്ച് യുവരാജ് സിംഗ്. ഞായറാഴ്ച വിശാഖപട്ടണത്ത് മുംബൈ ഇന്ത്യന്‍സുമായി നടന്ന മത്സരത്തിന് ശേഷമാണ് സണ്‍റൈസ് ഹൈദരാബിദിന്റെ താരമായ യുവരാജ് സച്ചിന്റെ കാല്‍തൊട്ടു വന്ദിച്ചത്. ഇതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയും ചെയ്തു.

ഇതിന് മുന്‍പും യുവി സച്ചിന്‍ തെണ്ടുല്‍ക്കറിന്റെ കാല്‍തൊട്ട് വന്ദിച്ചത് വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. 2014 ജുലായില്‍ എംസിസിയുടെ 200ാം വാര്‍ഷികത്തോടനുബന്ധിച്ച് ലോര്‍ഡ്‌സില്‍ നടന്ന എംസിസി ഇലവനും റെസ്റ്റ് ഓഫ് ദി വേള്‍ഡും തമ്മിലുള്ള മത്സരത്തിലായിരുന്നു അത്. റെസ്റ്റ് ഓഫ് ദി വേള്‍ഡ് താരമായിരുന്ന യുവരാജ് 134 പന്തില്‍ 132 റണ്‍സ് എടുത്തു നില്‍ക്കെ സച്ചിന് വിക്കറ്റ് നല്‍കി മടങ്ങി. അന്ന് സച്ചിന്റെ കാല്‍തൊട്ട് വന്ദിച്ച ശേഷമാണ് യുവരാജ് ക്രീസ് വിട്ടത്

You must be logged in to post a comment Login