ഇത്തവണയും ബുള്ളറ്റ് പ്രൂഫ് കവചത്തിന്റെ അകമ്പടിയില്ല; പക്ഷേ മോദിക്കു നേരെ ഒരു ഒരീച്ച പോലും അടുക്കില്ല

ബുള്ളറ്റ് പ്രൂഫ് കവചത്തിന്റെ അകമ്പടിയോടെയാണ് ഇന്ത്യയുടെ പ്രധാന മന്ത്രിമാര്‍ ചെങ്കോട്ടയില്‍ സ്വാതന്ത്ര്യദിന പ്രസംഗം നടത്തിയിരുന്നത്. എന്നാല്‍ നരേന്ദ്ര മോദി ഇന്ത്യയുടെ പ്രധാന മന്ത്രിയായി എത്തിയ ആദ്യ കൊല്ലം തന്നെ വര്‍ഷങ്ങളായി തുടര്‍ന്നു പോന്നിരുന്ന ആ സുരക്ഷാ ക്രമീകരണം അദ്ദേഹം തന്റെ മുന്നില്‍ നിന്ന് മാറ്റിച്ചു. 2014 തൊട്ട് ഇങ്ങോട്ട് ഇത്രയും കൊല്ലവും മോദി സ്വാതന്ത്ര ദിന പ്രസംഗം നടത്തിയത് ബുള്ളറ്റ് പ്രൂഫിന്റെ അകമ്പടി ഇല്ലാതെയാണ്.

2014ല്‍ അധികാരമേറ്റതിനു ശേഷമുള്ള ആദ്യ സ്വാതന്ത്ര്യ ദിന പ്രസംഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ആ ബുള്ളറ്റ് പ്രൂഫ് ഗ്ലാസ് മാറ്റാന്‍ ആവശ്യപ്പെട്ടു. ‘ജനങ്ങളോട് നേരിട്ടു സംവദിക്കാന്‍’ വേണ്ടിയായിരുന്നു അത്. പിന്നീടങ്ങോട്ട് എല്ലാ സ്വാതന്ത്ര്യദിനത്തിനും ഗ്ലാസ് മറയില്ലാതെ മോദി പ്രസംഗിക്കുമ്പോള്‍ പക്ഷേ മറവില്‍ ഇന്ത്യയുടെ സുരക്ഷാസേന സകല സന്നാഹങ്ങളും ഒരുക്കിയിരിപ്പുണ്ടായിരുന്നു. ഒരിലയനക്കം പോലും ശ്രദ്ധയോടെ നിരീക്ഷിച്ച്, ഇത്തവണയുമുണ്ട് പ്രധാനമന്ത്രിക്കായി ഒരുക്കിയ സുരക്ഷാക്കോട്ട.

ഇന്ദിരാഗാന്ധി വധത്തിനു ശേഷമാണ് പ്രധാനമന്ത്രിമാര്‍ക്ക് അത്തരത്തിലൊരു സുരക്ഷ ഒരുക്കിയത്. പക്ഷേ ജനങ്ങളുമായി അടുത്ത് സംസാരിക്കാന്‍ മോദി അത് നിഷേധിച്ചപ്പോളും സുരക്ഷാ ക്രമീകരണങ്ങള്‍ക്ക് യാതൊരു വിധ കുറവും ഇല്ല. ബുളളറ്റ് പ്രൂഫ് കവചം ഇല്ലെങ്കിലും പ്രധാനമന്ത്രിയുടെ ജീവന്‍ കാക്കാനായി ഇന്ത്യന്‍ സുരക്ഷാസേന കണ്ണും കാതും കൂര്‍പ്പിച്ച് ചെങ്കോട്ടയ്ക്ക് ചുറ്റും ഉണ്ടാവും.

You must be logged in to post a comment Login