ഇത്തിഹാദ് എയര്‍വെയ്‌സിന്റെ നൂതനമായ മൊബൈല്‍ ആപ്പ്

etihad-airwaysകൊച്ചി : യുഎഇ യുടെ ദേശീയ വിമാന കമ്പനിയായ ഇത്തിഹാദ് എയര്‍വെയ്‌സ് യാത്രകള്‍ മാനേജ് ചെയ്യുവാന്‍ സഹായിക്കുന്ന ഐഫോണ്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ പുറത്തിറക്കി. 2016 മെയ് 30 ന് മുമ്പ് ആപ്പിലൂടെ നടത്തുന്ന ബുക്കിംഗുകള്‍ക്ക് ടിക്കറ്റ് നിരക്കില്‍ 10% ഡിസ്‌ക്കൗണ്ടും, ലോയല്‍റ്റി പ്രോഗ്രാമായ ഇത്തിഹാദ് ഗെസ്റ്റ് അംഗങ്ങള്‍ക്ക് 250 ബോണസ് പോയിന്റുകളും ലഭിക്കും.

ഉപയോഗിക്കുവാന്‍ ലളിതമായ ആപ്പിലൂടെ ടിക്കറ്റ് ബുക്കിംഗ്, ചെക്ക് ഇന്‍, ഫ്‌ളൈറ്റ് സ്റ്റാറ്റസ് തുടങ്ങിയവ അറിയാം. മിഡില്‍ ഈസ്റ്റില്‍ ഇതാദ്യമായി അബുദാബി ഇന്റര്‍നാഷണല്‍ എയര്‍പ്പോര്‍ട്ടിന്റെ ഇന്‍ഡോര്‍ മാപ്പുകളും ലഭ്യമാക്കിയിട്ടുണ്ട്.

മുഖാമുഖമായോ, ഡിജിറ്റല്‍ ചാനലിലൂടെയോ ഏറ്റവും മികച്ച യാത്രാനുഭവം ഒരുക്കുന്നതില്‍ ഇത്തിഹാദ് എയര്‍വെയ്‌സ് പ്രതിജ്ഞാബദ്ധരാണെന്ന് ചീഫ് കമേര്‍ഷ്യല്‍ ഓഫീസര്‍ പീറ്റര്‍ ബാംഗാര്‍ട്ടനര്‍ പറഞ്ഞു.

You must be logged in to post a comment Login