ഇത് ഞാന്‍ വീട്ടില്‍ കൊണ്ടു പൊയക്കോട്ടെ; ദീപികയുടെ മെഴുക് പ്രതിമ കണ്ട് അമ്പരന്ന് രണ്‍വീര്‍

മുംബൈ: ലണ്ടനിലെ മാഡം തുസാഡ്‌സിലുള്ള ദീപിക പദുകോണിന്റെ മെഴുക് പ്രതിമ കണ്ട് അന്തം വിട്ടിരിക്കുന്ന രണ്‍വീര്‍ സിംഗിന്റെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. പ്രതിമ കണ്ട് അന്തം വിട്ട രണ്‍വീര്‍ ഈ പ്രതിമ വീട്ടില്‍ കൊണ്ടു പൊയക്കോട്ടെ എന്നും ചോദിക്കുന്നുണ്ട്.

Image result for deepika ranveer

രണ്‍വീറിന്റെ അടുത്ത സിനിമ ചിത്രീകരിക്കുന്നത് ലണ്ടനില്‍ വെച്ചാണ്. ആ സമയത്തു തന്നെ മിസ് ചെയ്യുകയാണെങ്കില്‍ ഇവിടേയ്ക്ക് വന്നാല്‍ മതിയെന്ന് ദീപികയും പറയുന്നുണ്ട്. മാതാപിതാക്കളായ പ്രകാശ് പദുകോണ്‍, ഉജ്വല പദുകോണ്‍ എന്നിവരുള്‍പ്പെടെ കുടുംബസമേതമാണ് ഇരുവരും പ്രതിമ അനാച്ഛാദനത്തിനെത്തിയത്. ചടങ്ങിന് ശേഷം മെഴുകു പ്രതിമയ്ക്കു സമീപം നിന്ന് ചിത്രങ്ങളെടുത്തിട്ടാണ് ഇരുവരും മടങ്ങിയത്. ലണ്ടനിലെ മാഡം തുസാഡ് വാക്‌സ് മ്യൂസിയത്തില്‍ ഇതിനു മുന്‍പ് ബോളിവുഡിലെ മുന്‍നിര താരങ്ങളുടെയെല്ലാം പ്രതിമകള്‍ സ്ഥാപിച്ചിരുന്നു.

Image result for deepika ranveer

You must be logged in to post a comment Login