ഇത് മാങ്കോസ്റ്റിന്‍ പൂക്കുന്ന കാലം

NQLN0204377

പഴങ്ങളുടെ റാണിയാണ് മാങ്കോസ്റ്റിന്‍. മൂന്ന് മുതല്‍ നാല് ആഴ്ചവരെ പഴം കേടുകൂടാതെ ഇരിക്കുന്നതിനാല്‍ കയറ്റുമതിക്കും നല്ല സാദ്ധ്യതകളുണ്ട്. മലേഷ്യയില്‍ നിന്നാണ് ഈ പഴം കേരളത്തിലെത്തിയത് സാന്തോണുകള്‍ എന്നറിയപ്പെടുന്ന നാല്‍പതിലധികം സ്വാഭാവിക രാസസംയുക്തങ്ങള്‍ അടങ്ങിയിട്ടുള്ള മാങ്കോസറ്റിന്‍ പഴം ഹൃദയത്തിന്റെ ആരോഗ്യസംരക്ഷണത്തിന് മികച്ചതാണ് പഴത്തിന്റെ തോട് ഉണക്കിപ്പൊടിച്ച് തൈരും ചേര്‍ത്ത് കഴിച്ചാല്‍ ഉദരരോഗങ്ങള്‍ മാറും. കരളിന്റെ ആരോഗ്യം സംരക്ഷിക്കാനും ശരീരം തണുപ്പിക്കാനും ഈ പഴം നല്ലതാണ്

തിളങ്ങുന്ന ഇലകളോടുകൂടിയ മാങ്കോസ്റ്റിന്‍ 25 മീറ്ററോളം ഉയരത്തില്‍ വളരുന്ന ഒരു നിത്യഹരിത വൃക്ഷമാണ്. പഴങ്ങള്‍ക്ക് ക്രിക്കറ്റ്&ബോളിന്റെ വലിപ്പമുണ്ടാകും. മൂപ്പെത്താത്ത കായ്കള്‍ക്ക് പച്ചനിറമാണ് മൂപ്പെത്തിയാല്‍ ഇത് തവിട്ട് കലര്‍ന്ന പര്‍പ്പിള്‍ നിറമാകും. കട്ടിയുള്ള പുറന്തോടിനുള്ളില്‍ വെളുത്ത മാംസളമായ ഭാഗമാണ് ഭക്ഷ്യയോഗ്യം. പഴത്തിന് നല്ല മധുരവും ഹൃദ്യമായ ഗന്ധവുമുണ്ട്

ചെയ്യാന്‍ ധാരാളം വെള്ളം വേണം. നിശ്ചിത അകലത്തില്‍ തൈകള്‍ നടാം. ഉണക്കി പൊടിച്ച കാലിവളവും മേല്‍മണ്ണും കൂട്ടിക്കലര്‍ത്തിയ മിശ്രിതം നിറച്ചതിനുശേഷം വേണം തൈകള്‍ നടാന്‍. നടുമ്പോള്‍ ഒട്ടുഭാഗം മണ്ണിനടിയില്‍ പോകരുത തൈകള്‍ക്ക് തണല്‍ കൊടുക്കണം, നനയ്ക്കണം. ആദ്യവര്‍ഷങ്ങളില്‍ തൈ ഒന്നിന് പത്തു കിലോ വീതം കാലിവളമോ കമ്പോസ്റ്റോ ചേര്‍ത്തു കൊടുക്കണം. മഴ തുടങ്ങുന്നതോടെ മരത്തിനു ചുറ്റും ആഴം കുറഞ്ഞ തടങ്ങളെടുത്ത്& ജൈവവളവും പച്ചിലവളവും ചേര്‍ത്തു കൊടുക്കാം. മണ്ണിന്റെ മുകള്‍പരപ്പില്‍ തന്നെ വേരുകള്‍ ഉള്ളതിനാല്‍ മരച്ചുവട് ആഴത്തില്‍ കുഴിക്കരുത് പ്രായമായ മരങ്ങള്‍ക്ക് ജൈവവളം 50 കിലോഗ്രാം, വേപ്പിന്‍ പിണ്ണാക്ക് കടല പിണ്ണാക്ക് എന്നിവയില്‍ ജൈവളം 50 കിലോഗ്രാം, വേപ്പിന് പിണ്ണാക്ക് കടലപിണ്ണാക്ക് എന്നിവയില്‍ ഏതെങ്കിലും രണ്ട്കിലോഗ്രാം, എല്ലുപൊടി ഒന്ന് രണ്ട് കിലോഗ്രാം എന്ന അളവില്‍ നല്‍കണം. വേനല്‍ കാലത്ത് കരിയില, തെങ്ങോല, വാഴത്തടം, ചപ്പുചവറുകള്‍ തുടങ്ങിയവകൊണ്ട്തടത്തില്‍ പുതയിടണം. മഴക്കാലത്ത് മരചുവട്ടില്‍ വെള്ളം കെട്ടി നില്‍ക്കാന്‍ ഇടയാകരുത്‌

You must be logged in to post a comment Login