ഇത് വ്യാജ വാർത്ത; തന്റെ ചിത്രത്തെക്കുറിച്ചുള്ള തെറ്റായ പ്രചരണത്തിനെതിരെ ദുൽഖർ സൽമാൻ

ഇത് വ്യാജ വാർത്ത; തന്റെ ചിത്രത്തെക്കുറിച്ചുള്ള തെറ്റായ പ്രചരണത്തിനെതിരെ ദുൽഖർ സൽമാൻ
2018 ഡിസംബറിൽ ആരംഭിച്ച തമിഴ് ചിത്രം വാനിന്റെ പേരിലെ വ്യാജ പ്രചരണത്തിനെതിരെ ദുൽഖർ സൽമാൻ. പുതിയ നിർമ്മാണ ബാനറും, സംഗീത സംവിധായകനും അഭിനേതാക്കളും എത്തുമെന്നും, ദുൽഖറിനൊപ്പം നായികയാവാൻ കിയാര അദ്വാനിയെ സമീപിച്ചെന്നുമുള്ള വാർത്തയാണ് ദുൽഖർ ട്വീറ്റ് വഴി നിഷേധിച്ചിരിക്കുന്നത്. ഇത് വ്യാജ വാർത്തയാണെന്നും ചിത്രത്തെപ്പറ്റി എന്തെങ്കിലും പ്രഖ്യാപനം ഉണ്ടായാൽ അത് നിർമ്മാതാക്കളും താനും ചേർന്ന് ചെയ്യും എന്നും ദുൽഖർ റീട്വീറ്റിനൊപ്പം കുറിക്കുന്നു.

വാനിൽ കല്യാണി പ്രിയദർശനാണ് നായിക. ചിത്രത്തിന്റെ പൂജ കഴിഞ്ഞതിന് തൊട്ട് പിന്നാലെയാണ് നായിക കല്യാണിയെന്ന വാർത്തയും പുറത്തു വന്നത്. കല്യാണിയുടെ ആദ്യ തമിഴ് ചിത്രമാണ്. അച്ഛൻ സംവിധാനം ചെയ്യുന്ന മരയ്ക്കാർ- അറബിക്കടലിന്റെ സിംഹത്തിലൂടെ മലയാളത്തിൽ അരങ്ങേറ്റം കുറിക്കുകയാണ് പ്രിയദർശൻ-ലിസ്സി ദമ്പതികളുടെ പുത്രിയായ കല്യാണി.

You must be logged in to post a comment Login