ഇനി അല്ലു “അച്ഛന്‍”

കേരളത്തിലും ഏറെ ആരാധകരുള്ള തെലുങ്ക് യുവ നടന്‍ അല്ലു അര്‍ജുന്‍ അച്ഛനായി. വെള്ളിയാഴ്ച പുലര്‍ച്ചെ രണ്ടരയ്ക്ക് അല്ലുവിന്റെ ഭാര്യ സ്‌നേഹ റെഡ്ഢി ഒരു ആണ്‍കുഞ്ഞിന് ജന്‍മം നല്‍കി.തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് അല്ലു അര്‍ജുന്‍ ഇക്കാര്യം അറിയിച്ചത്. ‘ആണ്‍കുഞ്ഞ് പിറന്നു. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു. ആശംസകള്‍ അറിയിച്ച എല്ലാവര്‍ക്കും നന്ദി’ അല്ലു തന്റെ ഫേസ്ബുക്ക് പേജില്‍ കുറിച്ചു.

You must be logged in to post a comment Login