ഇനി എല്ലാം ജനങ്ങള്‍ തീരുമാനിക്കട്ടെ: ഉമ്മന്‍ചാണ്ടി

oommen-chandy_69

കോട്ടയം: ഇനി എല്ലാം ജനങ്ങള്‍ തീരുമാനിക്കട്ടെ, ഇത്രയേറെ പഴികള്‍കേട്ട മുഖ്യമന്ത്രിയും സര്‍ക്കാരും വേറെയില്ല,നെഞ്ചിന് നേരെ കല്ലേറ് ഉണ്ടായപ്പോഴും സമീപനം പാലിച്ച് ഒരാണന്ന് താമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. സോളാര്‍ കമ്മീഷനുമുന്നില്‍ സമര്‍പ്പിച്ചിരിക്കുന്ന രേഖകള്‍ക്ക ്‌യാതൊരു വിശ്വാസ്യതയുമില്ല. യാഥാര്‍ഥ രേഖകളായിരുന്നെങ്കില്‍ തെരഞ്ഞെടുപ്പ് പ്രചാരണം തീരുന്നതിന്റെ തലേന്ന് അഞ്ചുമണിക്കാകുമോ സമര്‍പ്പിക്കുന്നത്. നേരത്തെ പുറത്തുവിട്ടിരുന്നെങ്കില്‍ അതാകുമായിരുന്നില്ലേ തെരഞ്ഞെടുപ്പ് പ്രചാരണത്ത് പ്രധാന ചര്‍ച്ച. സരിതക്കും അവരുടെ പിന്നിലുള്ളവര്‍ക്കും തെളിവ് വിശ്വാസ്യതയില്ലാത്തതാണ് ഇതിനുകാരണമെന്നും കോട്ടയം പ്രസ് ക്ലബിന്റെ നിലപാട് 2016 മുഖാമുഖം പരിപാടിയില്‍ അദേഹം പറഞ്ഞു. മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുന്ന സി.ഡിയുണ്ടെന്നാണ് സരിത പറഞ്ഞത്. എന്നാല്‍ അവര്‍ സമര്‍പ്പിച്ചിരിക്കുന്ന തെളിവുകളുടെ ലിസ്റ്റില്‍ ഇതില്ല. തിരഞ്ഞെടുപ്പില്‍ ബി.ജെ.പി രാഷ്ട്രീയമായി മാത്രമാണ് നേരിടുന്നത്.

എന്നാല്‍ ഇടതുപക്ഷം മറ്റ് രീതികളിലും ലഷ്യമിട്ടുള്ള ആക്രമണമാണ് നടത്തുന്നത്. ജനകീയ ബന്ധമാണ് തനിക്കെതിരെ തിരിയാന്‍ ഇടതുപക്ഷത്തെയും ബി.ജെ.പിയേയും പ്രേരിപ്പിക്കുന്നത്. ചെമ്പിലടക്കം ഭൂമിയുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ആക്ഷേപങ്ങളില്‍ അപകതയൊന്നുമില്ലന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രധാനമന്ത്രിയുടെ സോമാലിയന്‍ പരാമര്‍ശം മലയാളികളെയെല്ലാം വേദനിപ്പിച്ചു. ഇപ്പോള്‍ ചില കേന്ദ്രമന്ത്രിമാരും ഇതിനെ പ്രതിരോധിക്കാന്‍ രംഗത്ത് എത്തിയിട്ടുണ്ട് അട്ടപ്പാടിയെ ഉദേശിച്ചാണെന്നും തര്‍ജിമ തെറ്റായി വ്യാഖ്യാനിക്കുകയാണെന്ന് പറയുന്നത്.പ്രസംഗത്തില്‍ പേരാവൂര്‍ എന്ന പേര് പറഞ്ഞിരുന്നു. ആ വാര്‍ത്ത തെറ്റായി . പ്രധാനമന്ത്രിയുടെ പ്രസംഗത്തിനുശേഷം ഈസംഭവത്തില്‍ അസത്യമാണെന്ന് തെളിയിക്കുന്ന പോലീസിന്റെയും പട്ടികജാതിവര്‍ഗ വകുപ്പിന്റെ റിപ്പോര്‍ട്ടും സഹിതമാണ് കത്ത ്അയച്ചിരുന്നു. ഇതിനുശേഷവും കേരളത്തിലെത്തിയ പ്രധാനമന്ത്രി തിരുത്താന്‍ തയാറാവാത്ത് കേരളത്തെ അപമാനിക്കുന്നതിന് തുല്യമാണ്.

ഇതിനെതിരെ തെരഞ്ഞെടുപ്പില്‍ ജനം ബാലറ്റിലൂടെ പ്രതികരിക്കും. ബി.ജെ.പിക്ക് കേരളത്തില്‍ ഇത്തവണയുംഅക്കൗണ്ട് തുറക്കാനാകില്ല. 77ല്‍ ഇടതുമുന്നണിയുമായി ചേര്‍ന്ന് മത്സരിച്ചിട്ടും അക്കൗണ്ടു തുറക്കാനായില്ല.ബി.ജെ.പി അന്ന് ജനസംഘം എന്ന പേരിലായിരുന്നു. ബി.ജെ.പിയുടെ വിഭാഗീയയും ഇടതിന്റെ അക്രമവും കേരളത്തിലെ ജനങ്ങള്‍ക്ക് ഉള്‍ക്കൊള്ളാനാകില്ല. യു.ഡി.എഫിന് തികഞ്ഞ ആത്മവിശ്വാസമാണ്. ബി.ഡി.ജെ.എസ്ബി.ജെ.പി സഖ്യം പിടിക്കുന്ന വോട്ടുകളല്ല യു.ഡി.എഫിന്റെ ആത്മവിശ്വാസത്തിന ്കാരണം. യു.ഡി.എഫിന് സ്വന്തം ശക്തിയിലും കഴിഞ്ഞ തെരഞ്ഞെടുപ്പിന് ശേഷം ഉണ്ടായ തിരഞ്ഞെടുപ്പുകളിലെ വിജയവുമാണ്.

യു.ഡി.എഫ് വീണ്ടും അധികാരത്തിലെത്തിയാല്‍ ആര് മുഖ്യമന്ത്രിയാകുമെന്നത് എം.എല്‍.എമാരും ഹൈക്കമാന്‍ഡും ചേര്‍ന്ന് തീരുമാനിക്കും. സംസ്ഥാനത്ത് യു.ഡി.എഫും എല്‍.ഡിഎഫും തമ്മില്‍നേരിട്ടാണ ്മത്സരം. പെരുമ്പാവൂരിലെ ജിഷ കൊലക്കേസി ല്‍ പോലീസിന് വീഴചയൊന്നും വന്നിട്ടില്ല. അന്വേഷണം ശരിയായ ദിശയിലാണ് മുന്നോട്ടുപോകുന്നത്. പ്രതി അറസ്റ്റിലാകുന്നതോടെ മുഴുവന്‍ കുറ്റപ്പെടുത്തലുകള്‍ക്കും ഉത്തരമാകും.യഥാര്‍ത്ഥ പ്രതിയെ കണ്ടെത്താനാണ് ശ്രമിക്കുന്നത്.അതിനാലാണ് വൈകുന്നത്. നിരപരാധികള്‍ ഒരാളെ പോലും ശിക്ഷിക്കപ്പെടില്ലന്നും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു.

You must be logged in to post a comment Login