ഇനി ഗന്ധങ്ങളും ഫോണിലൂടെ കൈമാറാം

ഫോണിലൂടെ ശബ്ദങ്ങളും എഴുത്തുകളും ചിത്രങ്ങളും ഇപ്പോള്‍ കൈമാറുന്നതു പോലെ ഇനി മുതല്‍ ഗന്ധങ്ങളും സന്ദേശങ്ങള്‍ പോലെ കൈമാറാന്‍ സാധിക്കും. പാരീസിലാണ് ഈ ഗന്ധ ഫോണ്‍ വികസിപ്പിച്ചെടുക്കുന്നത്.ഗന്ധങ്ങള്‍ വിനിമയം ചെയ്യാന്‍ കഴിയുന്നതിലൂടെ സാങ്കേതിക രംഗത്ത് വളരെ വലിയൊരു വിപ്ലവത്തിനു തുടക്കാന്‍ കുറിക്കാന്‍ ഒരുങ്ങുകയാണ് പാരീസിലെ സയന്‍സ് ഡെവലപ്പിംങ് സെന്ററായ ലീ ലബോറട്ടറീസ്.


ഒഫോണ്‍ എന്നാണ് ഫോണിന് പേരിട്ടിരിക്കുന്നത്. ചെറിയ ഒരു ഉപകരണം വഴിയാണ് ഗന്ധം ഫോണിലേക്ക് കൈമാറുന്നത്.
ഗന്ധത്തിന്റെ ഘടകാംശങ്ങളെ ഗന്ധാക്ഷരങ്ങളാക്കി മാറ്റുകയും അവയെ ഒരു ഫോണില്‍ നിന്നും മറ്റൊരു ഫോണിലേക്ക് അയക്കും. ഇത്തരത്തില്‍ അയക്കുന്ന ഗന്ധാക്ഷരങ്ങള്‍ കൂട്ടിയിണക്കിയാണ് ഗന്ധം ഉണ്ടാകുന്നത്.

You must be logged in to post a comment Login