ഇനി ഗര്‍ഭിണിയാകാന്‍ പുരുഷന്‍ വേണമെന്നില്ല;ബ്രിട്ടണില്‍ 300 പൗണ്ടിന് പുരുഷബീജം

സൃഷ്ടിക്കാന്‍ ഇനി ഗര്‍ഭിണിയാകാന്‍ പുരുഷന്‍ വേണമെന്നില്ല.ബ്രിട്ടണിലാണ് സംഭവത്തിന് കളമൊരുങ്ങുന്നത്.ഇതിനായി എന്‍എച്ച്എസ് ധനസഹായത്തോടെ ദേശീയ ബീജബാങ്ക് തുടങ്ങാനുള്ള  പ്രാരംഭ നടപടികളൊരുക്കുകയാണ് ബ്രിട്ടണ്‍ സര്‍ക്കാര്‍.
ഒരു ഓണ്‍ലൈന്‍ ബീജബാങ്കാണിത്. ഇതിലൂടെ ലെസ്ബിയന്‍ പങ്കാളികള്‍ക്കോ,തനിച്ച് ജീനിക്കുന്ന സ്ത്രീകള്‍ക്കോ, പണം നല്‍കി ബീജം സ്വീകരിക്കാവുന്നതാണ്.

അവരവരുടേതായ ഇഷ്ടാനിഷ്ടങ്ങള്‍ക്കനുസരണമായി  ആരുടെ ബീജം വേണമെങ്കിലും ഇതുവഴി ലഭിക്കും.
300 പൗണ്ടാണ് തുക.പുരുഷ പങ്കാളികളുള്ളവരും ഇത് സ്വീകരിക്കുന്നുണ്ട്. എന്നാല്‍ പേരുവെളിപ്പെടുത്താത്ത പുരുഷന്മാരുടെ ബീജമാണ് ഓണ്‍ലൈന്‍ ബാങ്കിലുണ്ടാകുക.ഒക്ടോബറില്‍ ഇത്തരം ബാങ്കുകള്‍ പ്രവര്‍ത്തന സജ്ജമാകും.
ഈ പദ്ധതിക്കായി സര്‍ക്കാര്‍ 77,000 പൗണ്ട് ആണ് നല്‍കിയത്.അടുത്ത മൂന്നു വര്‍ഷത്തിനുള്ളില്‍ 1000 പുരുഷന്മാരുടെ ബീജങ്ങള്‍ സമാഹരിക്കാനാണ് പദ്ധതി

You must be logged in to post a comment Login