ഇനി ട്വിറ്റുകള്‍ പ്രിന്റായി സൂക്ഷിക്കാം

ഇനി നിങ്ങളുടെ ട്വീറ്റുകള്‍ പ്രിന്റായി സൂക്ഷിക്കാം. അതിനായി ട്വിറ്റര്‍ടേപ്പ് എന്ന ഉപകരണം കണ്ടുപിടിച്ചിരിക്കുകയാണ് ബ്രിട്ടനിലെ വെബ് ഡെവലപ്പറായ ആദം വോഗന്‍.1869 ല്‍ തോമസ് ആല്‍വാ എഡിസണ്‍ കണ്ടുപിടിച്ചതാണ് ടിക്കര്‍ ടേപ്പ്. സ്‌റ്റോക്ക് എക്‌സ്‌ചെയ്ഞ്ച് വിവരങ്ങള്‍ രേഖപ്പെടുത്താനാണ് ടിക്കര്‍ ടേപ്പുകള്‍ ഉപയോഗിച്ചിതുന്നത്. ഇതിന്റെ സമാനമായ പ്രവര്‍ത്തനമാണ് ട്വിറ്റര്‍ ചേപ്പിനുമെന്ന് ആദം അവകാശപ്പെടുന്നു.

 


ടിക്കര്‍ ടേപ്പുമായി ട്വിറ്റര്‍ ടേപ്പിനുള്ള വ്യത്യാസം കമ്പ്യൂട്ടറുമായി ട്വിറ്റര്‍ ടേപ്പിനെ ബന്ധിപ്പിച്ചിരിക്കുന്നു എന്നതാണ്. എന്ത് ട്വീറ്റ് ചെയ്യുന്നുവോ അത് ഉപകരണം പ്രിന്റായി എടുത്തുവെക്കുന്നു. മൂന്ന് മാസങ്ങളെടുത്താണ് ട്വിറ്റര്‍ ടേപ്പ് നിര്‍മ്മിച്ചതെന്ന് ആദം പറയുന്നു. അതിനായി ടിക്കര്‍ ടേപ്പിന്റെ പ്രവര്‍ത്തനം മുഴുവന്‍ പഠിച്ചു. 150 ബ്രിട്ടീഷ് പൗണ്ടാണ് ട്വിറ്റര്‍ ടേപ്പിന് വില.

You must be logged in to post a comment Login