ഇന്തോനേഷ്യയില്‍ സുനാമി; 43 പേര്‍ മരിച്ചു; 600 പേര്‍ക്ക് പരിക്കേറ്റു

ജക്കാര്‍ത്ത: ഇന്തോനേഷ്യയില്‍ സുനാമി. തെക്കന്‍ സുമാത്ര, പടിഞ്ഞാറന്‍ ജാവ എന്നിവിടങ്ങളിലാണ് സുനാമി ആഞ്ഞടിച്ചത്.
43 പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. മരണ സംഖ്യ ഉയര്‍ന്നേക്കാം.600 ഓളം പേര്‍ക്ക് പരിക്കേറ്റു.

പ്രാദേശിക സമയം ശനിയാഴ്ച രാത്രി 9.30നാണ് സുനാമിയുണ്ടായത്. സുനാമിത്തിരകളില്‍പെട്ടു നിരവധി കെട്ടിടങ്ങളും തകര്‍ന്നു. സുനാമിയെ തുടര്‍ന്ന് തിരമാലകള്‍ 65 അടിയോളം ഉയര്‍ന്നു. അനക് ക്രാക്കതാവു അഗ്‌നിപര്‍വത ദ്വീപില്‍ ഉണ്ടായ പൊട്ടിത്തെറിയും കടലിനടിയിലുണ്ടായ മാറ്റങ്ങളുമാണ് സുനാമിക്കു കാരണമെന്നാണു കരുതുന്നത്. സ്‌ഫോടനമുണ്ടായി 24 മിനിറ്റുകള്‍ക്കു ശേഷമായിരുന്നു സുനാമിത്തിരകള്‍ ആഞ്ഞടിച്ചത്.

a ruined car that was rolled over after a tsunami hit Sunda Strait, in Anyer, Banten, Indonesia, 23 December 2018

ക്രാക്കത്തോവ അഗ്‌നിപര്‍വതത്തിനു സമീപത്തായി വര്‍ഷങ്ങള്‍ക്കു മുന്‍പ് രൂപപ്പെട്ട ദ്വീപാണ് ഇത്. ബാന്തെന്‍ പ്രവിശ്യയിലെ പാന്‍ഡെങ്‌ലാങ്ങിനെയാണു സുനാമി ഏറ്റവും കൂടുതല്‍ ബാധിച്ചത്. 33 പേര്‍ ഇവിടെ മരിച്ചതായാണ് അധികൃതര്‍ നല്‍കുന്ന വിവരം.

സുനാമിയില്‍ നിരവധി ഹോട്ടലുകളും വീടുകളും തകര്‍ന്നു. അടുത്തിടെ പാലുവിലും സുലവേസി ദ്വീപിലും ഉണ്ടായ ഭൂചലനത്തിലും സുനാമിയിലും ആയിരത്തിലധികം പേരാണു ഇന്തൊനീഷ്യയില്‍ മരിച്ചത്.

Residents inspect the damage to their homes on Carita Beach, Indonesia. Photo: 23 December 2018

You must be logged in to post a comment Login