ഇന്ത്യക്കാര്‍ക്ക് അനുവദിക്കുന്ന ഗള്‍ഫ് വിസകളുടെ എണ്ണം കുറയുന്നതായി റിപ്പോര്‍ട്ട്

കുവൈറ്റ്: ഗള്‍ഫ് രാജ്യങ്ങളില്‍ ജോലി ചെയ്യുന്നതിന് ഇന്ത്യക്കാര്‍ക്ക് അനുവദിക്കുന്ന വിസകളുടെ എണ്ണം കുറയുന്നതായി റിപ്പോര്‍ട്ട് .ടൈംസ് ഓഫ് ഇന്ത്യയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഗള്‍ഫ് രാജ്യങ്ങളില്‍ ജോലി ചെയ്യുന്ന ഇന്ത്യാക്കാരുടെ എണ്ണം മുന്‍വര്‍ഷങ്ങളെ അപേഷിച്ച് പകുതിയായി കുറഞ്ഞതായാണ് റിപ്പോര്‍ട്ട്.

2015ല്‍ 7.6 മില്യന്‍ ഇന്ത്യാക്കാര്‍ക്ക് ഗള്‍ഫ് രാജ്യങ്ങളില്‍ ജോലി ചെയ്യാന്‍ വിസ അനുവദിച്ചിരുന്നു. എന്നാല്‍ 2017ല്‍ ഇത് 3.7 മില്യനായി കുറഞ്ഞതായാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.

റിപ്പോര്‍ട്ട് പ്രകാരം കുവൈറ്റില്‍ കഴിഞ്ഞ വര്‍ഷം 56380 ഇന്ത്യാക്കാരാണ് ജോലി ചെയ്തത്. 2016ല്‍ 72384 പേരും 2015ല്‍ 66543 പേരും കുവൈറ്റില്‍ ജോലി ചെയ്ത സാഹചര്യത്തിലാണ് ഇത്. അതായത് മുന്‍വര്‍ഷങ്ങളെ അപേഷിച്ച് കഴിഞ്ഞ വര്‍ഷം കുവൈറ്റില്‍ ജോലി ചെയ്യുന്ന ഇന്ത്യാക്കാരുടെ എണ്ണത്തില്‍ 15 ശതമാനം കുറവാണ് രേഖപ്പെടുത്തിയത്.

സൗദി അറേബ്യയും യുഎഇയും കഴിഞ്ഞാല്‍ പിന്നെ കുവൈറ്റാണ് ഇന്ത്യാക്കാരുടെ പ്രിയപ്പെട്ട ഗള്‍ഫ് രാജ്യം . ഏറ്റവും പ്രിയപ്പെട്ട രാജ്യം യുഎഇ ആയിരുന്നിട്ടു പോലും 2017ല്‍ 1.5 മില്യന്‍ ഇന്ത്യാക്കാര്‍ക്കാണ് യുഎഇയിലേക്ക് വിസ അനുവദിച്ചത്. 2016ല്‍ 1.6 മില്യന്‍ ഇന്ത്യാക്കാര്‍ക്കും 2015ല്‍ 2.2 മില്യന്‍ ഇന്ത്യാക്കാര്‍ക്കും വിസ അനുവദിച്ച സാഹചര്യത്തിലാണ് കഴിഞ്ഞ വര്‍ഷം ഇത്രയും കുറവ് രേഖപ്പെടുത്തിയത്.

You must be logged in to post a comment Login