ഇന്ത്യക്കാര്‍ക്ക് നോക്കിയയേക്കാള്‍ പ്രിയം സാംസങിനോട്

രാജ്യത്ത് വളരെ ദ്രുതഗതിയില്‍ വളര്‍ച്ച നേടിക്കൊണ്ടിരിക്കുന്ന മേഖലയാണ് മൊബൈല്‍ ഫോണ്‍ വില്‍പന.ഇത്തവണ എല്ലാവരെയും ഞെട്ടിച്ചു കൊണ്ട് സാംസങ് ഈ മേഖലയില്‍ വന്‍കുതിപ്പാണ് നടത്തിയിരിക്കുന്നത്.ഇന്ത്യയില്‍ സാംസങിന് 31.5 ശതമാനം ഓഹരികളും നോക്കിയക്ക് 27.2 ഓഹരികളുമാണ് ഉള്ളതെന്നാണ് പുതിയ റിപ്പോര്‍ട്ട് അനുസരിച്ചുളള വെളിപ്പെടുത്തല്‍.ടെലികോം മാഗസിന്‍ വോയിസ് ആന്‍ഡ് ഡാറ്റായാണ് സര്‍വേ റിപ്പോര്‍ട്ട് പുറത്തുവിട്ടത്.
Samsung-Galaxy-Y-Duos
സ്മാര്‍ട്ട് ഫോണ്‍ വിപണിയിലാണ് സാംസങ് വന്‍ നേട്ടം ഉണ്ടാക്കിയിരിക്കുന്നത്.സാംസങിന്റെ ഗാലക്‌സി മോഡലുകള്‍ക്ക് വലിയ ജനപ്രീതി.ഡ്യുല്‍ സിം സെറ്റുകളില്‍ സാംസങിനെയാണ് ഇന്ത്യക്കാര്‍ കൂടുതലായി ആശ്രയിക്കുന്നത്.ഇതിലും മുന്‍പന്‍ സാംസങിന്റെ ഡ്വൂവല്‍ സെറ്റുകള്‍ തന്നെ.

You must be logged in to post a comment Login