ഇന്ത്യക്ക് നാലാം ജയം

ബുലവായോ: സിംബാബ്‌വെക്കെതിരായ നാലാം ഏകദിനത്തിലും ഇന്ത്യക്ക് ജയം. 145 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 9 വിക്കറ്റിനാണ് വിജയിച്ചത്. അരങ്ങേറ്റക്കാരന്‍ ചേതേശ്വര്‍ പൂജാരയുടെ വിക്കറ്റ് മാത്രമാണ് ഇന്ത്യക്ക് നഷ്ടമായത്.
13 റണ്‍സെടുത്താണ് പൂജാര പുറത്തായത്. രോഹിത് ശര്‍മ്മ 64 റണ്‍സെടുത്തും സുരേഷ് റെയ്‌ന 65 റണ്‍സെടുത്തു പുറത്താകാതെ നിന്നു.

340fdef2-ca5b-43ca-9c8c-6b6cda85e11eടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത സിംബാബ്‌വെ 42.4 ഓവറില്‍ 144 റണ്‍സിന് പുറത്തായി. 50 റണ്‍സുമായി പുറത്താകാതെ നിന്ന ചിഗുംബര മാത്രമാണ് ആതിഥേയര്‍ക്ക് വേണ്ടി തിളങ്ങിയത്.
ഇന്ത്യക്ക് വേണ്ടി അമിത് മിശ്ര 3 വിക്കറ്റ് വീഴ്ത്തിയപ്പോള്‍ മോഹിത് ശര്‍മ്മയും രവീന്ദ്ര ജഡേജയും 2 വിക്കറ്റുകള്‍ വീതം നേടി. മോഹിത് ശര്‍മ്മയുടെ ഏകദിന അരങ്ങേറ്റമായിരുന്നു ഈ മത്സരം.

 

 

You must be logged in to post a comment Login