ഇന്ത്യന്‍ ഓയിലിന്റെ സെര്‍വോ 4 ടി ഓയില്‍ പ്രചാരണ വിപണന മേള

കൊച്ചി: ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ (ഐഒസി), ഹോണ്ട മോട്ടോഴ്‌സ് ആന്‍ഡ് സ്‌കൂട്ടേഴ്‌സ് ഇന്ത്യയുടെ സഹകരണത്തോടെ സെര്‍വോ 4 ടി ഓയില്‍ പ്രചാരണ വിപണന മേള ആരംഭിച്ചു. 4 സ്‌ട്രോക് മോട്ടോര്‍ ബൈക്കുകള്‍ക്കും സ്‌കൂട്ടറുകള്‍ക്കും മികച്ച പ്രവര്‍ത്തനശേഷി നല്‍കുന്ന എഞ്ചിന്‍ ഓയില്‍ ആണ് സെര്‍വോ 4 ടി ഓയില്‍.എഞ്ചിനും, ക്ലച്ചിനും, ഗിയര്‍ സിസ്റ്റത്തിനും ഉന്നത സംരക്ഷണം ലഭ്യമാക്കുന്ന സെര്‍വോ 4 ടി ഓയില്‍, ഹോണ്ട, സുസുക്കി, ടി വി എസ് തുടങ്ങി എല്ലാ വന്‍കിട നിര്‍മാതാക്കളും ശുപാര്‍ശ ചെയ്യുന്ന ഓയില്‍ കൂടി ആണ്.

Untitled-1 copyഓണം സീസണിന്റെ മുന്നോടിയായി ആരംഭിച്ച പ്രചാരണ വിപണന മേളയില്‍, ഐ ഒ സി ഉപയോക്താക്കള്‍ക്ക് ലഭിക്കുന്നത് ഒമ്പത് ബൈക്കുകളുടെ ബമ്പര്‍ സമ്മാനമാണ്. മൂന്നു മാസം നീളുന്ന പ്രചരണ മേള ഒക്‌ടോബര്‍ 31 ന് സമാപിക്കും. മേളയുടെ അവസാനം നറുക്കെടുപ്പിലൂടെ ആയിരിക്കും വിജയികളെ കണ്ടെത്തുക.
പെട്രോള്‍, ഡീസല്‍, ഓട്ടോഗ്യാസ്, ലൂബ്രിക്കന്റ്‌സ് എന്നിവയില്‍ ഏതും ഒരു നിശ്ചിത തുകയ്ക്ക് വാങ്ങുന്നവര്‍ക്ക് നറുക്കെടുപ്പില്‍ പങ്കെടുക്കാം.സി ആര്‍ ബി ട്രിഗ്ഗര്‍, ആക്ടിവ, ഡ്രീം നിയോ മോഡലുകളായിരിക്കും ഹോണ്ടാ മോട്ടോഴ്‌സ് സമ്മാനമായി നല്‍കുന്ന മോട്ടോര്‍ ബൈക്കുകള്‍.

You must be logged in to post a comment Login