ഇന്ത്യന്‍ കമ്പനിയെ ഗൂഗിള്‍ ഏറ്റെടുക്കുന്നു

ഇന്ത്യന്‍ കമ്പനിയെ ഗൂഗിള്‍ ഏറ്റെടുക്കുന്നു. ഇന്ത്യ അമേരിക്കന്‍ എഞ്ചിനീയര്‍മാരുടെ സംയുക്ത സംഭരംഭമായ ഇംപെര്‍മിയം എന്ന കമ്പനിയാണ് ഗൂഗിള്‍ ഏറ്റെടുക്കുന്നത്. ബംഗലൂരുവിലും അമേരിക്കയിലെ കാലിഫോര്‍ണിയയിലുമായാണ് ഈ സ്ഥാപനം പ്രവര്‍ത്തിക്കുന്നത്. വെബ് സുരക്ഷ ഉപകരണങ്ങള്‍ നിര്‍മ്മിക്കുന്നതിനും വില്‍ക്കുന്നതിനായും രണ്ട് ഇന്ത്യന്‍ യുവ എഞ്ചിനീയര്‍മാരും, ഒരു അമേരിക്കക്കാരനും ചേര്‍ന്നാണ് കമ്പനി ആരംഭിച്ചത്. എന്നാല്‍ എത്ര തുകയ്ക്കാണ് ഇവരുടെ കമ്പനി ഗൂഗിള്‍ ഏറ്റെടുത്തതെന്ന് വ്യക്തമല്ല.
google
വിഷ് റാംറാവു, നവീന്‍ ജമാല്‍ എന്നിവര്‍ ബാംഗലൂരുവില്‍ നിന്നും, മാര്‍ക്ക് റിഷര്‍ കാലിഫോര്‍ണിയിയില്‍ നിന്നുമാണ് കമ്പനി ഇപ്പോള്‍ നിയന്ത്രിക്കുന്നത്. 2010ല്‍  യാഹൂവില്‍ നിന്നും രാജിവച്ചാണ് ഏതാണ്ട് 9 ലക്ഷം അമേരിക്കന്‍ ഡോളര്‍ ധനസഹായത്തില്‍ മൂവരും പുതിയ കമ്പനി ആരംഭിക്കുന്നത്.

പുതിയ സാധ്യതകളെക്കുറിച്ച് ഞങ്ങള്‍ ആകാംക്ഷയിലാണെന്നാണ് ഏറ്റെടുക്കലിനെക്കുറിച്ച് ഇവരുടെ കമ്പനിയുടെ വെബ് സൈറ്റ് പ്രതികരിക്കുന്നത്.

You must be logged in to post a comment Login