ഇന്ത്യന്‍ ക്രിക്കറ്റിന്റെ വിശ്വാസ്യത പ്രതിസന്ധിയിലാണെന്ന് ദ്രാവിഡ്

ഇന്ത്യന്‍ ക്രിക്കറ്റിന്റെ വിശ്വാസ്യത പ്രതിസന്ധിയിലാണെന്ന് മുന്‍ നായകന്‍ രാഹുല്‍ ദ്രാവിഡ്. ഐപിഎല്‍ ഒത്തുകളി വിവാദവും ഇതിനെത്തുടര്‍ന്നുണ്ടായ പ്രതിസന്ധിയും ക്രിക്കറ്റിന്റേയും ബിസിസിഐയുടേയും വിശ്വാസ്യതയെ ബാധിച്ചതായി ദ്രാവിഡ് അഭിപ്രായപ്പെട്ടു.rahul-dravid

ആരാധകര്‍ക്ക് മുന്നില്‍ വിശ്വാസ്യത വീണ്ടെടുക്കാനായി ബി.സി.സി.ഐ ഉണര്‍ന്ന് പ്രവര്‍ത്തിക്കണം. ആരാധകരാണ് താരങ്ങളെ സൃഷ്ടിച്ചതെന്നും ദ്രാവിഡ് അഭിപ്രായപ്പെട്ടു. താരങ്ങളും ആരാധകരും ഉള്ളതിനാലാണ് ബി സി സി ഐ നിലനില്‍ക്കുന്നതെന്നും ദ്രാവിഡ് ഓര്‍മ്മിപ്പിച്ചു.

 

 

You must be logged in to post a comment Login