ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലകന്‍; ആറുപേരുടെ ചുരുക്കപ്പട്ടികയായി

ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലകന്‍; ആറുപേരുടെ ചുരുക്കപ്പട്ടികയായി
മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പ്രധാന പരിശീലകനെ തിരഞ്ഞെടുക്കാനുള്ള ചുരുക്കപ്പട്ടികയായി. ആറ് പേരുടെ പട്ടികയാണ് ബിസിസിഐ തയ്യാറാക്കിയിരിക്കുന്നത്. നിലവിലെ പരിശീലകന്‍ രവി ശാസ്ത്രി ഉള്‍പ്പെടുന്നതാണ് ബിസിസിഐയുടെ ആറംഗ പട്ടിക. നിലവിലെ പട്ടിക പ്രകാരം ശാസ്ത്രിക്ക് തന്നെയാണ് കൂടുതല്‍ സാധ്യത.

രവി ശാസ്ത്രിയ്ക്ക് പുറമെ മൈക്ക് ഹെസ്സണ്‍, ടോം മൂഡി, റോബിന്‍ സിങ്, ലാല്‍ചന്ദ് രജ്പുത്, ഫില്‍ സിമണ്‍സ് എന്നിവരാണ് പട്ടികയിലുള്ളത്. ആറ് പേരുമായും വെള്ളിയാഴ്ച ക്രിക്കറ്റ് ഉപദേശക സമിതി അഭിമുഖം നടത്തും. ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയുടെ ശക്തമായ പിന്തുണയും ശാസ്ത്രിക്കുണ്ട്.


നായകന്റെ അഭിപ്രായം മാനിക്കുമെന്ന് പരിശീലകനെ തെരഞ്ഞെടുക്കുന്നതിനുള്ള ഉപദേശക സമിതി അംഗം കപില്‍ദേവും നേരത്തെ പറഞ്ഞിരുന്നു. പുതിയ പരിശീലകനെ എന്ന് പ്രഖ്യാപിക്കുമെന്ന് ബിസിസിഐ അറിയിച്ചിട്ടില്ല. കപില്‍ദേവിനു പുറമെ അന്‍ഷുമാന്‍ ഗെയ്ക്വാദ്, ശാന്ത രംഗസ്വാമി എന്നിവരാണ് സമിതിലുള്ളത്.

You must be logged in to post a comment Login