ഇന്ത്യന്‍ ഗ്രാന്റ്പ്രീയില്‍ വെറ്റലിന് ഹാട്രിക് കിരീടം

ഫോര്‍മുല വണ്‍ ഇന്ത്യന്‍ ഗ്രാന്റ്പ്രീ കിരീടം മൂന്നാമതും റെഡ് ബുളിന്റെ സെബാസ്റ്റ്യന്‍ വെറ്റലിന്. മേഴ്‌സിഡസിന്റെ നിക്കോ റോസ്ബര്‍ഗ് രണ്ടാം സ്ഥാനത്തെത്തിയപ്പോള്‍ ലോട്ടസിന്റെ റൊമെയിന്‍ ഗ്രോഷെയിന്‍ മൂന്നാംസ്ഥാനത്തെത്തി. ഇതോടെ 2013ലെ ഫോര്‍മുല വണ്‍ കിരീടവും സെബാസ്റ്റിയന്‍ വെറ്റല്‍ നേടി.

വെറ്റല്‍ തുടര്‍ച്ചയായി നാല് ഗ്രാന്റ് പ്രീ കിരീടങ്ങള്‍ നേടുന്ന മൂന്നാമത്തെ താരമായി. മൈക്കല്‍ ഷുമാക്കറും യുവാന്‍ മാനുവെല്‍ ഫാങ്കിയോയും മാത്രമാണ് ഇതിന് മുമ്പ് തുടര്‍ച്ചയായ 4 കിരീടങ്ങള്‍ ഉയര്‍ത്തിയിട്ടുള്ളത്. ഇതോടെ ചാമ്പ്യന്‍ഷിപ്പില്‍ വെറ്റലിന് 322 പോയിന്റുകളായി. ഗ്രെയിറ്റര്‍ നോയിഡയില്‍ ഒന്നാമതെത്തിയില്ലെങ്കിലും ആദ്യ അഞ്ചില്‍ ഉള്‍പ്പെട്ടാല്‍ മതിയായിരുന്നു വെറ്റലിന് കിരീടം ഉറപ്പിക്കാന്‍.

You must be logged in to post a comment Login