ഇന്ത്യന്‍ ടീമില്‍ മാറ്റം; രണ്ട് താരങ്ങള്‍ക്ക് വിശ്രമം അനുവദിച്ചു

 

ശ്രീലങ്കയ്‌ക്കെതിരെ അവശേഷിക്കുന്ന രണ്ട് ടെസ്റ്റുകളില്‍ നിന്ന് രണ്ട് ഇന്ത്യന്‍ താരങ്ങള്‍ക്ക് വിശ്രമം അനുവദിച്ചു. ഇന്ത്യന്‍ ഓപ്പണര്‍ ശിഖര്‍ ധവാനും ആദ്യ കളിയിലെ താരം ഭുവനേശ്വര്‍കുമാറിനുമാണ് വിശ്രമം അനുവദിച്ചത്.

വിവാഹത്തിരക്കാണ് ഭുവനേശ്വറിന് വിശ്രമം അനുവദിക്കാന്‍ കാരണം. നവംബര്‍ 23നാണ് ഭുവനേശ്വര്‍ കുമാറിന്റെ വിവാഹം. അതെസമയം ശിഖര്‍ ധവാന്‍ മൂന്നാം ടെസ്റ്റില്‍ തിരിച്ചെത്തിയേക്കും.

NEWS – Bhuvneshwar Kumar and Shikhar Dhawan released from Indian Test team. Vijay Shankar has been named as Bhuvneshwar Kumar’s replacement in the squad 

തമിഴ്‌നാടിന്റെ ഏകദിന ടീം നായകന്‍ വിജയ് ശങ്കറിനെയാണ് ഭുവനേശ്വറിന് പകരം ടീമില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. മുരളി വിജയ് ടീമില്‍ ഉള്ളതിനാല്‍ ധവാന് പകരക്കാരനെ പ്രഖ്യാപിച്ചിട്ടില്ല.

ഓള്‍റൗണ്ടറാണ് ഭുവനേശ്വറിന് പകരം ടീമിലെത്തിയ വിജയ് ശങ്കര്‍. ഇന്ത്യന്‍ എ ടീമിന് വേണ്ടി സമീപകാലത്തായി മികച്ച പ്രകടനം താരം നടത്തിയിരുന്നു. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനും സണ്‍ റൈസേഴ്‌സ് ഹൈദരാബാദിനും വേണ്ടി ഈ ഇരുപത്തിയാറുകാരന്‍ കളിച്ചിട്ടുണ്ട്. ഇന്ത്യന്‍ ടീമിന്റെ ഫിറ്റ്‌നസ് പരീക്ഷയായ യോയോ ടെസ്റ്റില്‍ 18.5 മാര്‍ക്കാണ് വിജയ് ശങ്കര്‍ നേടിയത്. യോയോ ടെസ്റ്റില്‍ പാസാകാനുള്ള ഏറ്റവും കുറഞ്ഞ മാര്‍ക്ക് 16.10 ആണ്

You must be logged in to post a comment Login